ഈസ്റ്റ് വെള്ളിമാട്കുന്നില്‍ 110 കെ.വി ലൈനില്‍ മരം വീണത് പരിഭ്രാന്തി പരത്തി

കോഴിക്കോട്: ഈസ്റ്റ് വെള്ളിമാട്കുന്നിൽ 110 കെ.വി ലൈനിൽ മരം വീണത് പരിഭ്രാന്തി പരത്തി. ഹൈ ടെൻഷൻ ലൈനിൽ തീപിടിത്തവും നേരിയ സ്ഫോടനവുമുണ്ടായി. പരിസരത്തെ വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ നശിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. ഈസ്റ്റ് വെള്ളിമാട്കുന്നിൽ അയനിക്കാട് പരേതനായ റഷീദിൻെറ വീട്ടുപറമ്പിലെ മഞ്ചാടി മരമാണ് വൈദ്യുതി ലൈനിലേക്ക് ചാഞ്ഞത്. ലൈനിൽ വീണ മരംവഴി വൈദ്യുതി പ്രവഹിച്ച് അബ്ദുൽ റഷീദിൻെറ വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും വയറിങ്ങും പൂ൪ണമായും കത്തി നശിച്ചു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തെ തുട൪ന്ന് വീടിനകത്തുനിന്ന് പുക ഉയ൪ന്നത് ഭീതി പരത്തി. 
വൈദ്യുതി ലൈനിലുണ്ടായ തീപിടിത്തം തനിയെ അണഞ്ഞു. വെള്ളിമാട്കുന്ന് ഫയ൪ഫോഴ്സും കെ.എസ്.ഇ.ബി തൊഴിലാളികളും ചേ൪ന്ന് ലൈൻ ഓഫാക്കി. രക്ഷാപ്രവ൪ത്തനത്തിന് പൊലീസും സ്ഥലത്തെത്തി. 110 കെ.വി ലൈനിലെ മരംവെട്ടി മാറ്റാനായില്ല. ഇതിന് നല്ലളം സബ്സ്റ്റേഷനിൽനിന്ന് അധികൃതരെത്തണമെന്ന് ഫയ൪ഫോഴ്സ് അറിയിച്ചു. സംഭവത്തെ തുട൪ന്ന് ഈസ്റ്റ് വെള്ളിമാട്കുന്നിലും പരിസരങ്ങളിലും വൈദ്യുതി നിലച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.