തൃക്കരിപ്പൂ൪: ശാമിലയുടെ മൂത്രതടസ്സവുമായി ബന്ധപ്പെട്ട സങ്കീ൪ണതകൾ പരിഹരിക്കാൻ മേജ൪ ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ട൪മാ൪ അറിയിച്ചു. ഇപ്പോൾ മൂത്രതടസ്സം ഇല്ലെങ്കിലും പ്രയാസം മാറിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ജൂലൈ എട്ടിന് ശസ്ത്രക്രിയ നടത്തുന്നത്.
പ്രാഥമിക ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയ ശാമിലക്ക് കഴിഞ്ഞ ദിവസം മുതൽ പനി അനുഭവപ്പെടുന്നതായി മാതാവ് സുഹലത്ത് പറഞ്ഞു. ശസ്ത്രക്രിയക്കായി ആശുപത്രിയിൽ ഒന്നര ലക്ഷം രൂപയെങ്കിലും കെട്ടിവെക്കണം.
‘മൂത്രമൊഴിക്കാനാവാതെ ഈ കുരുന്ന് നിലവിളിക്കുന്നു’ എന്ന തലക്കെട്ടിൽ ‘മാധ്യമം’ ശാമിലയുടെ അവസ്ഥ പ്രസിദ്ധീകരിച്ചിരുന്നു. തുട൪ന്ന് നാട്ടിലും വിദേശ രാജ്യങ്ങളിലുമുള്ള വായനക്കാ൪ ശാമിലയെ സഹായിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. വെറുംകൈയോടെ എറണാകുളത്തെ ആശുപത്രിയിലെത്തിയ കുടുംബത്തിന് സഹൃദയരുടെ സഹായം കൊണ്ടാണ് ഇതുവരെയുള്ള ചികിത്സ നടത്താനായത്.
പ്രാഥമിക പരിശോധനകൾക്കും അനുബന്ധ ചികിത്സക്കുമായി അരലക്ഷത്തിലേറെ രൂപ ചെലവായി. ശസ്ത്രക്രിയക്കും യാത്രക്കുമായി ഇനിയും പണം ആവശ്യമാണ്. ‘മാധ്യമ’ത്തിലൂടെ കുടുംബവുമായി ബന്ധപ്പെട്ട കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ തൃക്കരിപ്പൂ൪ ഏരിയാ കമ്മിറ്റി ഭാരവാഹികൾ മാച്ചിക്കാട്ടെ വാടകവീട്ടിൽ ചെന്ന് 70000 രൂപ കുടുംബത്തെ ഏൽപ്പിച്ചു.
കെ.കെ.എം.എ ഏരിയാ സെക്രട്ടറി ടി. ബഷീ൪ ഉദിനൂ൪, ഭാരവാഹികളായ ഹനീഫ് പടന്ന, അൻസാ൪ പടന്ന, എ.ജി. കുഞ്ഞബ്ദുല്ല, ശുക്കൂ൪ മണിയനോടി എന്നിവ൪ ശാമിലയുടെ വീട്ടിലെത്തി. തൃക്കരിപ്പൂ൪ ഗ്രാമപഞ്ചായത്തംഗം ശംസുദ്ദീൻ ആയിറ്റി തുക കൈമാറി.
അക്കൗണ്ട് നമ്പ൪: 0616053000003468 (സൗത്ത് ഇന്ത്യൻ ബാങ്ക് തൃക്കരിപ്പൂ൪ ശാഖ, ഐ.എഫ്.എസ്.സി കോഡ്: SIB0000616 )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.