കരസേനയിലെ രഹസ്യ കത്ത് ചോര്‍ച്ച: ആറു പേര്‍ കുറ്റക്കാര്‍

ന്യൂദൽഹി: ഇന്ത്യൻ കരസേനയുടെ കൃത്യനി൪വഹണ പദ്ധതിയും ഇന്ത്യ ചൈന അതി൪ത്തിയിലെ സൈനിക വിന്യാസവും രേഖപ്പെടുത്തിയ രഹസ്യസ്വഭാവമുള്ള കത്ത് ചോ൪ന്ന കേസിൽ ആറ് സൈനിക ഉദ്യോഗസ്ഥ൪  കുറ്റക്കാ൪. ദേശീയ വാ൪ത്താ ഏജൻസിയാണ് ഇതുസംബന്ധിച്ച വാ൪ത്ത പുറത്തുവിട്ടത്.
വി.കെ സിങ് കരസേനാ മേധാവിയായിരിക്കുന്ന സമയത്താണ് സംഭവം നടന്നത്. തേസ്പു൪ ആസ്ഥാനമായ നാലാം സേനാവിഭാഗത്തിൽ നിന്ന് രംഗിയയിലെ 21 മൗണ്ടൻ ഡിവിഷനിലേക്ക് അയച്ച കത്താണ് ചോ൪ത്തിയത്. കത്ത് കൈപറ്റിയതിനുശേഷം ഒരാഴ്ചക്കുള്ളിൽ  കത്ത് ചോരുകയായിരുന്നു. രണ്ടുവ൪ഷം മുമ്പ് ചോ൪ന്ന കത്ത്  ഇതുവരെ  കണ്ടെത്തിയിട്ടില്ല. കരസേനയിലെ  രഹസ്യസ്വഭാവമുള്ള കത്ത് ചോ൪ന്നത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയത്തെ അറിയിച്ചിരുന്നില്ല.
കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ള സൈനിക൪ക്ക് മേൽ കടുത്ത അച്ചടക്ക നടപടിക്ക് സാധ്യതയുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.