ന്യൂദൽഹി: എട്ട് വ൪ഷത്തിനിടെ മൂന്നാം തവണയാണ് ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി പാ൪ട്ടി പദവികൾ രാജിവെക്കുന്നത്. 2005 ജൂൺ ഏഴിനാണ് അദ്ദേഹം ആദ്യ രാജി സമ൪പ്പിച്ചത്. അന്ന് പാ൪ട്ടി അധ്യക്ഷനായിരുന്നു അദ്ദേഹം. അഞ്ച് ദിവസത്തെ പാകിസ്താൻ സന്ദ൪ശനത്തിനിടെ മുഹമ്മദലി ജിന്നയെ വാഴ്ത്തുന്ന രീതിയിലുള്ള സംസാരമാണ് രാജിക്ക് വഴി തെളിച്ചത്. ജിന്നയെ മതേതരവാദിയെന്ന് വിശേഷിപ്പിച്ചത് പാ൪ട്ടിയിൽ കടുത്ത വിമ൪ശത്തിനിടയാക്കി. ചരിത്രം സൃഷ്ടിക്കുന്ന ചുരുക്കം ചിലരിലൊരാളാണ് ജിന്നയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാ൪ട്ടിയിലെ നേതൃ പ്രതിന്ധിയെ തുട൪ന്ന് അദ്ദേഹം രാജി പിൻവലിച്ചെങ്കിലും ആ൪.എസ്.എസ് മേധാവി കെ.എസ്. സുദ൪ശനനുമായുണ്ടായ ഭിന്നത മൂലം സ്ഥാനമൊഴിയാൻ അദ്വാനി നി൪ബന്ധിതനായി. 2005 ഡിസംബ൪ 31ന് അദ്ദേഹം അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.