മോഡിയുടെ ശീലം ഓര്‍ക്കണം -ദിഗ്വിജയ്

ന്യൂദൽഹി: കൈപിടിച്ചുയ൪ത്തിയവരുടെ കൈ വെട്ടിയിട്ട സ്വഭാവമാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെന്ന് ബി.ജെ.പി അധ്യക്ഷൻ രാജ്നാഥ് സിങ് ഓ൪ക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ദിഗ്വിജയ് സിങ്.
 മോഡിയുടെ ഈ ശീലം വളരെ വ്യക്തമാണെന്നതിനാലാണ് തങ്ങൾ ബി.ജെ.പി അധ്യക്ഷന് മുന്നറിയിപ്പ് നൽകുന്നതെന്നും ദിഗ്വിജയ് പറഞ്ഞു. പാ൪ട്ടിയുടെ പ്രചാരണ കമ്മിറ്റി തലവനാക്കി നിശ്ചയിച്ച,
 ഗോവ ദേശീയ നി൪വാഹക സമിതിയോഗത്തിൽനിന്ന് വിട്ടുനിന്ന തലമുതി൪ന്ന നേതാവ് എൽ.കെ. അദ്വാനിയോട് സഹതാപമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘1984ൽ ലോക്സഭയിൽ രണ്ടു സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പിയെ 182 സീറ്റിൽ എത്തിച്ച നേതാവാണ് അദ്വാനി. പ്രചാരണത്തിനായി രണ്ടു കമ്മിറ്റി വേണമെന്നോ ഒന്നിൻെറ തലവൻ നിതിൻ ഗഡ്കരി ആവണമെന്നോ അല്ളെങ്കിൽ അൽപം സാവകാശം വേണമെന്നോ ഉള്ള അദ്വാനിയെപോലുള്ള ഒരാളുടെ ആവശ്യം അംഗീകരിക്കുന്നതിൽ എന്താണ് പാ൪ട്ടിക്ക് പ്രശ്നമെന്ന് മനസ്സിലാകുന്നില്ല’ -ദിഗ്വിജയ് പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി കോൺഗ്രസിന് ഭീഷണിയാണെന്ന വാദം അദ്ദേഹം തള്ളിക്കളഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.