പാര്‍ലമെന്‍റില്‍ യുവജനങ്ങള്‍ വേണം -ശശി തരൂര്‍

കൊച്ചി: മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് വേഗത്തിൽ  വികസനം സാധ്യമാക്കാൻ പാ൪ലമെൻറിൽ ക൪മശേഷിയുള്ള യുവ ജനപ്രതിനിധികളെയാണ് വേണ്ടതെന്ന് കേന്ദ്ര മന്ത്രി ഡോ.ശശി തരൂ൪.കൊച്ചിയിൽ   എസ്.എസ്.എൽ.സി, പ്ളസ് ടു, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് അവാ൪ഡ് വിതരണം ചെയ്യുന്നതിന് ഹൈബി ഈഡൻ എം.എൽ.എ സംഘടിപ്പിച്ച  ‘റീച്ച് ഔ് ’പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 69 വയസ്സാണ് പാ൪ലമെൻറിലെ ഇപ്പോഴത്തെ ശരാശരി പ്രായമെന്നും ഏറെ അനുഭവ സമ്പത്തുള്ളവരാണ് പാ൪ലമെൻറിലുള്ളതെന്നും  ചൂണ്ടിക്കാട്ടിയ തരൂ൪ രാജ്യത്തിൻെറയും പാ൪ലമെൻറിലെയും ശരാശരി പ്രായത്തിൻെറ അന്തരം കുറയ്ക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്നവരാണ് രാഷ്ട്രീയ പ്രവ൪ത്തകരെന്ന കാഴ്ചപ്പാട് ഇന്നത്തെ സമൂഹത്തിൽനിന്ന് മാറിയിട്ടുണ്ട്. രാജ്യത്തിൻെറ സുരക്ഷിത ഭാവിക്ക് സാമ്പത്തികവള൪ച്ച ആവശ്യമാണ്. സാമ്പത്തികവള൪ച്ച നേടുന്നതിനൊപ്പം പാവപ്പെട്ടവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
ഉന്നതവിജയം നേടിയ 1200 വിദ്യാ൪ഥികൾക്കാണ് അവാ൪ഡുകൾ നൽകിയത്. മികച്ച വിജയം നേടിയ എസ്.സി., എസ്.ടി വിഭാഗത്തിൽപെട്ട കുട്ടികൾക്കും നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾക്കും പ്രത്യേക പുരസ്കാരങ്ങൾ നൽകി. എറണാകുളം സെൻറ്  തെരേസാസ് കോളജ് ഓഡിറ്റോറിയത്തിൽ  നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സിവിൽ സ൪വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ.വി. ശ്രീറാം, ഡോ.ആൽബി ജോൺ വ൪ഗീസ് എന്നിവരെ ആദരിച്ചു. മേയ൪ ടോണി ചമ്മണി, ഡെപ്യൂട്ടി മേയ൪ ബി. ഭദ്ര, വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മിറ്റി ചെയ൪മാൻ ആ൪. ത്യാഗരാജൻ, കൗൺസില൪ ലിനോ ജേക്കബ്, ചേരാനെല്ലൂ൪ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സുരേഷ് ബാബു, ജി.സി.ഡി.എ ചെയ൪മാൻ എൻ. വേണുഗോപാൽ, നടൻ ആസിഫ് അലി എന്നിവ൪ സംസാരിച്ചു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.