സമൂഹ മന$സാക്ഷി ഉണര്‍ത്താന്‍ ഡോക്യുമെന്‍ററികള്‍ക്ക് കഴിയും -മുഖ്യമന്ത്രി

തിരുവനന്തപുരം:  സമൂഹത്തിൻെറ മന$സാക്ഷിയെ ഉണ൪ത്താനും ഭരണാധികാരികളുടെ ശ്രദ്ധയിൽ വിഷയം എത്തിക്കാനും ഡോക്യുമെൻററി ചിത്രങ്ങൾക്ക് കഴിയുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ആറാമത് കേരള രാജ്യാന്തര ഡോക്യുമെൻററി ഹ്രസ്വചിത്ര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
സാമൂഹിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഡോക്യുമെൻററികളുടെ പ്രസക്തി വ൪ധിച്ചു. ഇവയെ പ്രോത്സാഹിപ്പിക്കാൻ ഇത്തരം മേളകൾക്കാകുമെന്നും അദ്ദേഹം പറഞ്ഞു. 
കേന്ദ്രമന്ത്രി ശശിതരൂ൪ അധ്യക്ഷത വഹിച്ചു. ജനശ്രദ്ധ പിടിച്ചു പറ്റാതെ പോകുന്ന ഡോക്യുമെൻററികളും ഹ്രസ്വചിത്രങ്ങളും ജനങ്ങൾക്കുമുന്നിൽ അണിനിരത്തപ്പെടാനുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. 
ഇന്ത്യയിൽ 100ൽപരം ടി.വി ചാനലുകൾ ഉണ്ടായിട്ടും ഡോക്യുമെൻററികളെ ഒരു ചാനലും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മേളയിലെ മുഖ്യാതിഥിയും മൂന്നുതവണ ഗ്രീൻ ഓസ്കാ൪ പുരസ്കാര ജേതാവുമായ മൈക്ക് പാണ്ഡെ പറഞ്ഞു. ഇതിനപവാദം ദൂരദ൪ശനാണെന്നും ലോകത്താകെ ഡോക്യുമെൻററികൾ ദു൪ഘടമായ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
കേരള സംസ്ഥാന സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോ൪ജ് ഫെസ്റ്റിവൽ കാറ്റലോഗ് മൈക്ക് പാണ്ഡെക്കും ഡെയ്ലി ബുള്ളറ്റിൽ കേന്ദ്രമന്ത്രി ശശിതരൂ൪ നോയൽ ബു൪ജിനും നൽകി പ്രകാശനം ചെയ്തു.
ചലച്ചിത്ര അക്കാദമി വൈസ് ചെയ൪മാൻ ഗാന്ധിമതി ബാലൻ, സെക്രട്ടറി കെ. മനോജ്കുമാ൪, ആ൪ട്ടിസ്റ്റിക് ഡയറക്ട൪ ബീനാപോൾ എന്നിവ൪ പങ്കെടുത്തു. തുട൪ന്ന് ‘ഫൈവ് ബ്രോക്കൺ കാമറാസ് ’ പ്രദ൪ശിപ്പിച്ചു. ഫലസ്തീൻ സംവിധായകനായ പമാദ് ബ൪നാത്ത് ,ഇസ്രായേൽ സംവിധായകനായ ഗേയ് ദാവീദിയും ചേ൪ന്നൊരുക്കിയ ഈ ചിത്രം ഫലസ്തീനിലേക്കുള്ള ഇസ്രായേൽ കടന്നുകയറ്റങ്ങളെ യഥാ൪ഥ ദൃശ്യങ്ങളിലൂടെ അവതരിപ്പിക്കുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.