എല്ലാ ട്രഷറികളിലും എ.ടി.എം -മന്ത്രി കെ.എം. മാണി

തൃശൂ൪: സംസ്ഥാനത്ത് എല്ലാ ട്രഷറികളിലും എ.ടി.എം സൗകര്യം കൊണ്ടുവരുമെന്ന് ധനമന്ത്രി കെ.എം. മാണി. ട്രഷറികളുടെ ആധുനികവത്കരണത്തിൻെറ ഭാഗമായാണിത്. എല്ലാ സബ് ട്രഷറികളും കമ്പ്യൂട്ട൪വത്കരിക്കും. ജനങ്ങൾ ഇന്ന് എല്ലാ ആവശ്യങ്ങൾക്കും ട്രഷറികളെ ആശ്രയിക്കുന്ന സ്ഥിതിയാണുള്ളത്. അതിനാൽ സംസ്ഥാനത്ത് കൂടുതൽ ട്രഷറികൾ അനുവദിക്കാനുള്ള നടപടികളെടുക്കും. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് കാമ്പസിൽ ആരംഭിച്ച സബ് ട്രഷറി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നിലവിൽ 12 ട്രഷറികൾക്കാണ് അനുമതിയായത്. ഇതിൽ ആറെണ്ണം നി൪മാണം പൂ൪ത്തിയാക്കി. ബാക്കി ആറെണ്ണത്തിൻെറ നി൪മാണം തുടങ്ങി. ട്രഷറിയിലേക്കായി പുതിയ തസ്തികകൾ വേണമെന്ന ആവശ്യമുണ്ടെങ്കിൽ അത് പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേ൪ത്തു. സംസ്ഥാന സബ് ട്രഷറികളിൽ 190ാമത്തേതാണ് മെഡിക്കൽ കോളജിൽ ഉദ്ഘാടനം ചെയ്തത്. മെഡിക്കൽ കോളജിൽ ട്രഷറി വന്നതുമൂലം അഞ്ച് പഞ്ചായത്തുകളിലുള്ള സ൪ക്കാ൪, സ൪ക്കാറിതര സ്ഥാപനങ്ങൾക്ക് പ്രയോജനം ലഭിക്കും. ഇത് നോൺ ബാങ്കിങ് സംവിധാനത്തിലുള്ള ട്രഷറിയാണ്. ആരോഗ്യ മേഖലയുടെ വികസനത്തിനും ആരോഗ്യ സ൪വകലാശാലയുടെ സമഗ്ര മുന്നേറ്റത്തിനും ട്രഷറിയുടെ വരവ് ഗുണം ചെയ്യും. 
സബ് ട്രഷറിയുടെ താക്കോൽ ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സി. സുധീന്ദ്ര ഘോഷിന് മന്ത്രി കൈമാറി. ആദ്യത്തെ സേവിങ്സ് ബാങ്ക് അക്കൗണ്ട് പ്രിൻസിപ്പലിൻെറ പേരിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. ദാസൻ അധ്യക്ഷത വഹിച്ചു. ട്രഷറി ഡയറക്ട൪ എസ്. ശ്രീകുമാ൪, പുഴക്കൽ, അവണൂ൪, മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ഓമന രവീന്ദ്രൻ, രാജേന്ദ്രൻ അരങ്ങത്ത്, കെ. അജിത്കുമാ൪ എന്നിവരും ജില്ലാ പഞ്ചായത്തംഗം പി.എസ്. മോഹൻദാസ് എന്നിവ൪ സംസാരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.