അടൂ൪: ജനറൽ ആശുപത്രിയുടെ സ്ത്രീവാ൪ഡിന് മുകളിൽ ശിശുവാ൪ഡും ആ൪.എം.ഒക്ക് താമസസൗകര്യവും യാഥാ൪ഥ്യമാക്കാൻ ഒരുകോടി എം.എൽ.എ ഫണ്ടിൽനിന്ന് വകയിരുത്തിയതായി ചിറ്റയം ഗോപകുമാ൪ എം.എൽ.എ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതിന് ഭരണാനുമതി ലഭിച്ചു. ഡയാലിസിസ് യൂനിറ്റ് തുടങ്ങുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചു. നിയമസഭാസാമാജികനായി ചുമതലയേറ്റത് മുതൽ അടൂ൪ നിയോജക മണ്ഡലത്തിൽ ഏഴുകോടിയുടെ വികസനപദ്ധതികൾ പൂ൪ത്തീകരിച്ചതായി അദ്ദേഹം പറഞ്ഞു. പുതിയ പദ്ധതികളുടെ പ്രവ൪ത്തനങ്ങൾ നടക്കുന്നു. നിയമസഭയിൽ സബ്മിഷനിലൂടെ വിവിധ വിഷയങ്ങൾ ശ്രദ്ധയിൽ കൊണ്ടുവന്നു. അടൂ൪ ഫയ൪സ്റ്റേഷൻ, പുതിയകാവിൽചിറ വിനോദസഞ്ചാര പദ്ധതി, അടൂ൪ വിദ്യാഭ്യാസ ജില്ല രൂപവത്കരണം, പന്തളം കുടിവെള്ളപദ്ധതി, പന്തളം ടൗൺഷിപ് എന്നിവക്ക് പരിഹാരം കാണാൻ കഴിഞ്ഞു.
സമഗ്രവിദ്യാഭ്യാസപദ്ധതിയിൽ ഉൾപ്പെടുത്തി എൽ.പി, യു.പി സ്കൂളുകൾക്കും യു.ഐ.ടി അടൂ൪ സെൻററിനും കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കി. എട്ട് കവലകളിൽ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചു.
പശ്ചാത്തലമേഖലയിൽ എം.എൽ.എ ഫണ്ടിൽനിന്ന് ഒന്നരകോടിയും വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയിൽ നിന്ന് 1.17 കോടിയും പാതവികസനത്തിന് വിനിയോഗിച്ചു. അടൂ൪ സെൻട്രൽ മൈതാനം മോടിപിടിപ്പിച്ച് കുടുംബോദ്യാനമാക്കാൻ 15 ലക്ഷം രൂപ അനുവദിച്ചു.
15 വിശ്രമകേന്ദ്രങ്ങൾക്ക് പണം അനുവദിച്ചതിൽ നാലെണ്ണം പൂ൪ത്തീകരിച്ചു.
കയ൪ഫെഡുമായി സഹകരിച്ച് മണ്ഡലത്തിലെ അങ്കണവാടികൾക്കും സ്നേഹക്കിടക്ക നൽകും. പന്തളം തെക്കേക്കര വില്ലേജ് ഓഫിസിന് പുതിയകെട്ടിടം നി൪മിക്കുന്നതിന് 25 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ചു. പിന്നാക്കാവസ്ഥയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്മാ൪ട്ട് ക്ളാസ് റൂം പദ്ധതി നടപ്പാക്കുമെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.