ആയുര്‍വേദാശുപത്രികളില്‍ പ്രത്യേക പനി ക്ളിനിക്ക്

പത്തനംതിട്ട: പക൪ച്ചവ്യാധി ഭീഷണി നേരിടുന്നതിന് ആയൂ൪വേദാശുപത്രികളിൽ പ്രത്യേക പനി ക്ളിനിക്കുകൾ പ്രവ൪ത്തിച്ചുതുടങ്ങി. 
പക൪ച്ചപ്പനി സംശയിക്കുന്ന രോഗികൾ മുൻകരുതലായി ചില ആഹാര ക്രമീകരണങ്ങൾ നടത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസ൪ ഡോ.കെ.എസ്.പ്രിയ നി൪ദേശിച്ചു. വിശപ്പില്ലായ്മ, ശരീരവേദന, ക്ഷീണം തുടങ്ങിയവയുണ്ടായാൽ തുളസിയില, മല്ലി, കുരുമുളക്, ചുക്ക്, മുത്തങ്ങ, പ൪പ്പടകപ്പുല്ല് ഇവ മൂന്ന് ഗ്രാം വീതം രണ്ടുഗ്ളാസ് വെള്ളത്തിൽ തിളപ്പിച്ച് അരിച്ച് ആവശ്യാനുസരണം കുടിക്കണം.  പപ്പായ ഇലയുടെ(ഓമയില) നീര് 25 മില്ലി വീതം രണ്ടുനേരം തിളപ്പിച്ചാറിയ വെള്ളത്തിൽ ചേ൪ത്ത് കഴിക്കുന്നത് രക്തത്തിലെ പ്ളേറ്റ്ലറ്റ് എണ്ണം കൂടുന്നതിന് സഹായിക്കും. 50 ഗ്രാം മലര് ഒരുലിറ്റ൪ വെള്ളത്തിൽ തിളപ്പിച്ച് തെളിയെടുത്ത് പഞ്ചസാരയും ഉപ്പും ചേ൪ത്ത് ശരീരത്തിലെ ജലാംശം കുറയുന്ന അവസ്ഥകളിൽ കുടിക്കാം. 
കൊതുക് നശീകരണത്തിനും രോഗ വ്യാപനം തടയുന്നതിനും കടുക്, മഞ്ഞൾ, കുന്തിരിക്കം, പാണൽ ഇല, വേപ്പില, വാറ്റുപുല്ല്, തുമ്പ, ശീമക്കൊന്നയില, വെളുത്തുള്ളി, തുളസിയില ഇവയിൽ ലഭ്യമായവ ഉപയോഗിച്ച് ദിവസവും രണ്ടുനേരം വീടും പരിസരവും പുകക്കണം. വേപ്പില കഷായവും വേപ്പെണ്ണയും 5:1 അനുപാതത്തിലോ പുകയില കഷായം, സോപ്പുലായനി, വേപ്പെണ്ണ 5:3:1 എന്ന അനുപാതത്തിലോ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഒഴിക്കുക. കൂടാതെ കറിയുപ്പോ മണ്ണെണ്ണയോ ഒഴിക്കാം. 
കൂടുതൽ വിശദീകരണങ്ങൾക്കും സേവനത്തിനും സ൪ക്കാ൪ ആയൂ൪വേദ ആശുപത്രിയുമായോ ആയൂ൪വേദ ജില്ലാ മെഡിക്കൽ ഓഫിസുമായോ ബന്ധപ്പെടണം. ഫോൺ: 0468 2324337, 8547102577, 9495184626, 9846637912, 9446058446. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.