പശ ഉപയോഗിച്ച് എ.ടി.എം തട്ടിപ്പ്; യുവതിയുടെ 10,000 രൂപ കവര്‍ന്നു

കണ്ണൂ൪: പശ ഉപയോഗിച്ച് എ.ടി.എമ്മിൽ പുതിയ തട്ടിപ്പ്. യുവതിയുടെ 10,000 രൂപ കവ൪ന്നതായി പരാതി.കണ്ണൂ൪ റെയിൽവേ സ്റ്റേഷനിലെ കനറാ ബാങ്ക് കൗണ്ടറിൽ നിന്നാണ് തട്ടിയെടുത്തത്.താവക്കര സ്വദേശിനിയുടെ പണമാണ് കവ൪ന്നത്.  
  മെഷീനിൽ പശ തേച്ചു പിടിപ്പിച്ചു പണം തട്ടുന്ന രീതിയാണു നടപ്പാക്കുന്നത്. എ.ടി.എം സംവിധാനത്തിൽ നോട്ടുകൾ പുറത്തേക്കു വരുന്ന ഭാഗത്തു പശ തേച്ചാണു തട്ടിപ്പ്. നേരത്തെ കൗണ്ടറിലെത്തി പശതേച്ചു പിടിപ്പിച്ചശേഷം ഇവ൪ കൗണ്ടറിനു സമീപം ചുറ്റിപ്പറ്റി നിൽക്കും. ഏതെങ്കിലും ഇടപാടുകാരൻ പണം പിൻവലിക്കാൻ ശ്രമിച്ചാൽ നോട്ടുകൾ പശയിൽ കുടുങ്ങി പുറത്തേക്കു വരാതെ തങ്ങിനിൽക്കും. 
എ.ടി.എമ്മിന്റെതകരാറാണെന്നു കരുതി ഇടപാടുകാരൻ മടങ്ങിയാൽ തട്ടിപ്പുകാ൪ കൗണ്ടറിലെത്തി പണം വിദഗ്ധമായി കൈക്കലാക്കും. കൗണ്ടറിൽ നിന്ന് പണം കിട്ടാതെ യുവതി മടങ്ങുകയായിരുന്നു. പിന്നീട് 10,000 രൂപ പിൻവലിച്ചതായി മൊബൈലിൽ മെസേജ് വന്നു. ഇതത്തേുട൪ന്ന് ഉടൻ ബാങ്കിലെത്തി ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥ൪ എ.ടി.എമ്മിൽ എത്തി  പരിശോധിച്ചപ്പോഴാണ് പശ പോലുള്ള വസ്തു ഒട്ടിച്ച നിലയിൽ കണ്ടെത്തിയത്.  മാനേജ൪ ടൗൺ പൊലീസിൽ പരാതി  നൽകി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.