റോം: ട്രാക്കിലെ മിന്നൽപ്പിണ൪ ഉസൈൻ ബോൾട്ടിനെ അട്ടിമറിച്ച് റോം ഡയമണ്ട് ലീഗിൽ കൊടുങ്കാറ്റായി ജസ്റ്റിൻ ഗാറ്റ്ലിൻ. യൂറോപ്യൻ സ൪ക്യൂട്ടിൽ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ബോൾട്ടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അമേരിക്കയുടെ ജസ്റ്റിൻ ഗാറ്റ്ലിൻ ചരിത്രം കുറിച്ചത്. 9.94 സെക്കൻഡിൽ ഗാറ്റ്ലിൻ സ്വ൪ണത്തിലേക്ക് ഫിനിഷ്ചെയ്തപ്പോൾ സെക്കൻഡിൻെറ നൂറിലൊരംശത്തിന് പിന്തള്ളപ്പെട്ട ബോൾട്ട് സീസണിലെ മികച്ച സമയവുമായി 9.95 സെക്കൻഡിൽ ഫിനിഷിങ് പോയൻറ് തൊട്ടു. 2010നു ശേഷം ട്രാക്കിൽ ബോൾട്ടിൻെറ ആദ്യ തോൽവിയാണിത്. 2008ലെ ബെയ്ജിങ് ഒളിമ്പിക്സും ലോകചാമ്പ്യൻഷിപ്പും സ്വന്തം പേരിലാക്കിയ ജമൈക്കൻ ഹറിക്കൈയ്നിനെ സ്റ്റോക്ഹോമിൽ അമേരിക്കയുടെ തന്നെ ടൈസൻ ഗേയാണ് അട്ടിമറിച്ചത്.
അതേസമയം, 2004 ആതൻസ് ഒളിമ്പിക്സിൽ സ്വ൪ണമണിഞ്ഞ ഗാറ്റ്ലിൻ 2006 ൽ ഉത്തേജക പരിശോധനയിൽ പിടിയിലായതോടെ നാലു വ൪ഷം വിലക്ക് നേരിട്ടിരുന്നു. 2010 ആഗസ്റ്റിലാണ് ഗാറ്റ്ലിൻ വീണ്ടും ട്രാക്കിലെ പോരാട്ടങ്ങളിലേക്ക് തിരിച്ചത്തെിയത്. 2012 ലണ്ടൻ ഒളിമ്പിക്സ് 100 മീറ്ററിൽ ബോൾട്ടിനും യൊഹാൻ ബ്ളെയ്ക്കിനും പിന്നിലായി മൂന്നാം സ്ഥാനത്തത്തെിയ ഗാറ്റ്ലിൻ വെങ്കലമണിഞ്ഞിരുന്നു. ഇവിടെ 4x100 മീറ്റ൪ റിലേ വെള്ളി നേടിയ ടീമിലും അംഗമായി.
ഏറെ നാളുകൾക്കു ശേഷമാണ് ബോൾട്ട് വീണ്ടും ട്രാക്കിൽ സജീവമാകുന്നത്. ആഗസ്റ്റിലെ ലോകചാമ്പ്യൻഷിപ്പിനായുള്ള തയാറെടുപ്പിനിടെയാണ് ബോൾട്ടിൻെറ തോൽവി. അതേസമയം, രണ്ടു മാസത്തിനകം പതിവ് ഫോമിലേക്കുയരുമെന്നും തോൽവിയിൽ നിരാശയില്ളെന്നുമായിരുന്നു ബോൾട്ടിൻെറ പ്രതികരണം. അടുത്ത വ്യാഴാഴ്ച ഓസ്ലോ ഡയമണ്ട്ലീഗ് മീറ്റിൽ 200 മീറ്ററിലാണ് ബോൾട്ടിൻെറ രണ്ടാമങ്കം. മോസ്കോയിൽ ആഗസ്റ്റ് 10 മുതൽ 18വരെയാണ് ലോകചാമ്പ്യൻഷിപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.