വൈക്കത്ത് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് ഭരണാനുമതി

വൈക്കം: താലൂക്കാശുപത്രി കോമ്പൗണ്ടിൽ അനുവദിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് 8.80 കോടിയുടെ ഭരണാനുമതി ലഭിച്ചതായി കെ. അജിത് എം.എൽ.എ അറിയിച്ചു.
സംസ്ഥാനത്തെ ആറ് ജില്ലകളിൽ ആരംഭിക്കുന്ന ആശുപത്രികളിൽ കോട്ടയം ജില്ലയിലേത് വൈക്കത്താണ്. ആധുനിക സജ്ജീകരണങ്ങളോടെ പൂ൪ണമായി ശീതീകരിച്ച ഹൈടെക് ആശുപത്രിയാണ് വിഭാവനം ചെയ്യുന്നത്. വൈക്കം താലൂക്കാശുപത്രിയിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്, എൻ.ആ൪.എച്ച്.എം സഹായത്തോടെ 1.5 കോടി ചെലവഴിച്ച് ഓപറേഷൻ തിയറ്റ൪, പ്രതിരോധ മന്ത്രി എ.കെ. ആൻറണി അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് ലാബും അനുബന്ധ സൗകര്യവും എന്നിവയും ഒരുക്കുന്നുണ്ട്.
എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് ഒ.പി കൗണ്ട൪, വിശ്രമകേന്ദ്രം എന്നിവയുടെ പണി  പൂ൪ത്തിയായി വരികയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.