ഗൂഢശക്തികള്‍ പ്രവര്‍ത്തിക്കുന്നെന്ന് ശ്രീശാന്തിന്‍െറ മാതാപിതാക്കള്‍

തൃപ്പൂണിത്തുറ: ശ്രീശാന്തിനെതിരെ നിഗൂഢശക്തികൾ പ്രവ൪ത്തിക്കുന്നതായി സംശയമുണ്ടെന്ന് മാതാപിതാക്കൾ.തങ്ങളുടെ മകൻ തെറ്റുകാരനല്ലെന്നും സത്യത്തിലും നീതിയിലും വിശ്വസിക്കുന്നെന്നും തൃപ്പൂണിത്തുറയിൽ മരുമകൻ മധുബാലകൃഷ്ണൻെറ വീട്ടിൽ വിളിച്ചുചേ൪ത്ത വാ൪ത്താസമ്മേളനത്തിൽ മാതാവ് സാവിത്രീ ദേവിയും പിതാവ് ശാന്തകുമാരൻ നായരും പറഞ്ഞു. ലോകത്തുള്ള എല്ലാ മലയാളികളും ഈ പ്രതികൂലാവസ്ഥയിൽ ശ്രീക്കൊപ്പം വേണം. ഒരു മകനും ഈ ഗതി ഉണ്ടാകരുത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി നടക്കുന്ന സംഭവങ്ങളിൽ ആരോടും പരാതിയില്ല.  നിയമം നിയമത്തിൻെറ  വഴിക്ക് പോകട്ടെ. ശ്രീ കുറ്റവിമുക്തനായി തിരിച്ചുവരിക തന്നെ ചെയ്യും- സാവിത്രീദേവി പറഞ്ഞു. ജൂൺ ആറിന് ജാമ്യം ലഭിച്ച് അടുത്ത ദിവസം തന്നെ ശ്രീശാന്ത് വീട്ടിലെത്തുമെന്നാണ് തൻെറ പ്രതീക്ഷയെന്നും അവ൪ കൂട്ടിച്ചേ൪ത്തു. ശ്രീശാന്ത് തെറ്റു ചെയ്തിട്ടില്ലെന്ന് ഉറപ്പാണെന്ന് പിതാവ് ശാന്തകുമാരൻ നായരും പറഞ്ഞു. ആറേഴു വ൪ഷമായി അവൻ ക്രിക്കറ്റിനെ മാത്രമാണ് പ്രണയിക്കുന്നത്. കേരളത്തിൽനിന്ന് ഒരുപാട്  താരങ്ങളെ വള൪ത്തിയെടുക്കണമെന്നായിരുന്നു അവൻെറ ആഗ്രഹം. അങ്ങനെയൊരാൾ ഈ തെറ്റ് ചെയ്യില്ല -അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.