മലപ്പുറം: പരിസ്ഥിതി ദിനാചരണത്തിൻെറ ഭാഗമായി മുസ്ലിംലീഗ് സംസ്ഥാന വ്യാപകമായി ലക്ഷം വൃക്ഷതൈകൾ നട്ടു. സംസ്ഥാനതല നടീൽ ഉദ്ഘാടനം പാണക്കാട്ടെ കടലുണ്ടിപ്പുഴയോരത്ത് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നി൪വഹിച്ചു.മഹാഗണി, നെല്ലി, ഔധച്ചെടികൾ എന്നിവയാണ് നട്ടത്. മുസ്ലിംലീഗ് ജില്ലാ പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കാലിക്കറ്റ് സ൪വകലാശാല വൈസ് ചാൻസല൪ ഡോ. എം. അബ്ദുസ്സലാം, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, സംസ്ഥാന പരിസ്ഥിതി ചെയ൪മാൻ കെ. കുട്ടി അഹമ്മദ് കുട്ടി തുടങ്ങിയവ൪ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.