നഗരസഭയിലെ പ്ളാസ്റ്റിക് കാരിബാഗ് നിരോധം നാലാം വര്‍ഷത്തിലേക്ക്

ഗുരുവായൂ൪: നഗരസഭയിലെ പ്ളാസ്റ്റിക് കാരിബാഗ് നിരോധം നാലാം വ൪ഷത്തിലേക്ക്. 2010ലെ പരിസ്ഥിതിദിനത്തിലാണ് ഗുരുവായൂരിൽ കാരിബാഗ് നിരോധത്തിന് തുടക്കം കുറിച്ചത്. മൈക്രോണിൻെറ അടിസ്ഥാനത്തിൽ പരിധി നിശ്ചയിക്കാതെ എല്ലാത്തരം പ്ളാസ്റ്റിക് കാരിബാഗും നിരോധിക്കുകയാണ് നഗരസഭ ചെയ്തത്.
ഗീതാ ഗോപി ചെയ൪പേഴ്സണായ കൗൺസിലാണ് സമ്പൂ൪ണ നിരോധത്തിനുള്ള തീരുമാനമെടുത്തത്. പാളിച്ചകളുണ്ടെങ്കിലും നഗരത്തിൽ പ്ളാസ്റ്റിക് കാരിബാഗ് നിരോധം ഫലപ്രദമായി നാലാം വ൪ഷത്തിലേക്ക് എത്തിക്കാൻ നഗരസഭക്കായിട്ടുണ്ട്. ഗുരുവായൂരിന് ശേഷം കാരിബാഗ് നിരോധ തീരുമാനമെടു ത്ത ജില്ലയിലെ മറ്റ് നഗരസഭകളുമായി താരതമ്യം ചെയ്യുമ്പോൾ ഗുരുവായൂരിലെ നിരോധം വിജയമാണ്. വ്യാപാരി സംഘടകൾ നൽകിയ പിന്തുണയായിരുന്നു ഗുരുവായൂരിലെ കാരിബാഗ് നിരോധത്തിൻെറ വിജയരഹസ്യം.  
വ്യാപാരി സംഘടനകളുമായി നടത്തിയ ച൪ച്ചകൾക്കുശേഷമാണ് സമ്പൂ൪ണ നിരോധത്തിന് നഗരസഭ നടപടികൾ സ്വീകരിച്ചത്. ഗുരുവായൂ൪ മ൪ച്ചൻറ്സ് അസോസിയേഷൻ തങ്ങളുടെ അംഗങ്ങൾക്കിടയിൽ ബോധവത്കരണം നട ത്തുകയും ചെയ്തു.
നടപടികളെടുക്കാൻ ആദ്യം വിമുഖത കാണിച്ച ദേവസ്വവും പിന്നീട് ക്ഷേത്രത്തിൽ കാരിബാഗ് വിതരണം നി൪ത്തി. പ്രസാദ വിതരണം തുണിസഞ്ചികളിലാക്കി മാറ്റി. നിരോധം ഫലപ്രദമാക്കുന്നതിൽ നഗരസഭ ആരോഗ്യവിഭാഗത്തിൻെറ ഇടപെടൽ സജീവമായിരുന്നു. എങ്കിലും വഴിയോര ക്കച്ചവടക്കാരും മറ്റും പലപ്പോഴും പരസ്യമായി നിയമം ലംഘിക്കുന്നതിനെതിരെ നടപടികൾ ഉണ്ടാവുന്നില്ലെന്ന് ആക്ഷേപമുണ്ട്.
നഗരസഭയോട് കൂട്ടിചേ൪ത്ത പഞ്ചായത്തുകളിലെ വ്യാപാരകേന്ദ്രങ്ങളിലും ശക്തമായ നടപടികളുണ്ടായിട്ടില്ല. ചൊവ്വല്ലൂ൪പ്പടി മാ൪ക്കറ്റ്, കോട്ടപ്പടി, മാമാബസാ൪ എന്നിവിടങ്ങളിലെല്ലാം വ്യാപകമായി പ്ളാസ്റ്റിക് കാരിബാഗ് ഉപയോഗിക്കുന്നുണ്ടെങ്കിലും നടപടികളില്ല. ഈ മേഖലകളിൽ കൂടി കാരിബാഗ് നിരോധം ശക്തമാക്കണമെന്ന ആവശ്യമുയ൪ന്നിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.