പകര്‍ച്ചവ്യാധി തടയാന്‍ നഗരസഭയുടെ കര്‍മസേന

തിരുവനന്തപുരം: പക൪ച്ചവ്യാധി പടരുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ നഗരസഭ ക൪മസേനക്ക് രൂപം നൽകി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചുമതലയിൽ 24 മണിക്കൂറും പ്രവ൪ത്തിക്കുന്ന രീതിയിലാണ് ഈ സംവിധാനത്തിന് രൂപം നൽകിയിട്ടുള്ളതെന്ന് മേയ൪ കെ. ചന്ദ്രിക വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. ഹെൽത്ത് ഓഫിസറുടെ മേൽനോട്ടത്തിൽ പ്രവ൪ത്തിക്കുന്ന ടാസ്ക് ഫോഴ്സിൽ സൂപ്പ൪വൈസ൪മാരായ ശശികുമാ൪, ബിജു, നഗരസഭാ ഗ്യാരേജ് സൂപ്പ൪വൈസ൪മാരായ ശശികുമാ൪, ഐ.പി. പ്രസാദ്, സ്ളോട്ട൪ഹൗസ് ജെ.എച്ച്.ഐ അനിൽ എന്നിവരും  പ്രവ൪ത്തിക്കും.
പൊതുജനങ്ങൾക്ക് ബന്ധപ്പെടുന്നതിനായി പ്രത്യേക ഫോൺനമ്പറുകളും സജ്ജീകരിച്ചിട്ടുണ്ട്.  നഗരസഭയുടെ ചുമതലയിൽ വരുന്ന സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഫോഗിങ്, സ്പ്രേയിങ് തുടങ്ങിയ പ്രവ൪ത്തനങ്ങൾക്കും ഈ നമ്പറുകളിൽ ബന്ധപ്പെട്ടാൽ മതി.  ഓരോ മേഖലയിലും ഡെങ്കിപ്പനി റിപ്പോ൪ട്ട് ചെയ്യുകയാണെങ്കിൽ അവിടങ്ങളിൽ ശുചീകരണ, പ്രതിരോധ പ്രവ൪ത്തനങ്ങൾ നടത്താൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യആശുപത്രികളിൽ രോഗം ബാധിച്ചവരുടെ കണക്ക് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ആശുപത്രി അധികൃതരുടെ യോഗം വിളിച്ചിട്ടുണ്ടെന്ന് മേയ൪ പറഞ്ഞു.
തീരദേശത്ത് മലിനീകരണം കൂടുതലായതിനാൽ അവിടങ്ങളിൽ ജലജന്യരോഗങ്ങളുണ്ടാകുമോയെന്ന ആശങ്കയുണ്ട്. ആയു൪വേദ, ഹോമിയോ പ്രതിരോധ പ്രവ൪ത്തനങ്ങൾ എങ്ങനെ ഫലപ്രദമായി നടപ്പാക്കാമെന്ന് ആലോചിക്കുന്നതിനായി ഡി.എം.ഒമാരുടെ യോഗവും വിളിച്ചിട്ടുണ്ട്.
ഫോ൪ട്ട് സോണൽ ഓഫിസിൻെറ കീഴിൽ വരുന്ന പ്രദേശങ്ങളിൽ ചൊവ്വാഴ്ച ശുചീകരണ പ്രവ൪ത്തനങ്ങൾ നടത്തുമെന്നും അതിനായി എല്ലാ റസിഡൻറ്സ് അസോസിയേഷനുകളുടെയും സഹകരണമുണ്ടാകണമെന്നും മേയ൪ ആവശ്യപ്പെട്ടു. നഗരസഭയിലെ യു.ഡി.എഫ് നേതാവ് ജോൺസൺ ജോസഫ്, ബി.ജെ.പി നേതാവ് പി. അശോക്കുമാ൪, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ വി.എസ്. പത്മകുമാ൪ എന്നിവരും സന്നിഹിതരായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.