മലപ്പുറം: ജനകീയ പ്രശ്നങ്ങൾക്ക് മുൻഗണന നൽകിയുള്ള പ്രവ൪ത്തനമാകും കാഴ്ചവെക്കുകയെന്ന് ജില്ലാ കലക്ടറായി ചുമതലയേറ്റ കെ. ബിജു. സാധാരണക്കാരുടെ പ്രശ്നങ്ങൾ എന്തായാലും അത് പരിഹരിക്കാൻ പരമാവധി ശ്രമിക്കുമെന്നും തിങ്കളാഴ്ച രാവിലെ അധികാരമേറ്റ ശേഷം അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. ലാൻഡ് റവന്യൂ കമീഷണറായി എം.സി. മോഹൻദാസ് പോകുന്ന ഒഴിവിലാണ് കലക്ടറായി ബിജു ചുമതലയേൽക്കുന്നത്.
ജില്ലയിലെ പ്രശ്നങ്ങളെക്കുറിച്ച് വിശദമായി പഠിച്ചും വിശകലനം ചെയ്തതിനും ശേഷമാകും പരിഷ്കരണ-വികസന നടപടി കൈക്കൊള്ളുക.
ദേശീയപാത, മലയാള സ൪വകലാശാല, കരിപ്പൂ൪ എയ൪പോ൪ട്ട് എന്നിവക്ക് ഭൂമി ഏറ്റെടുക്കുക എന്നതാണ് ഏറ്റവുംവലിയ വെല്ലുവിളി. ജനപങ്കാളിത്തത്തോടെ ഈ വിഷയത്തിന് പരിഹാരമുണ്ടാകും. കൃഷിയിൽ ജില്ല പിന്നിലാണ്. കൃഷി പരിപോഷിപ്പിക്കാനുള്ള നടപടി ആരംഭിക്കും. നെല്ല്, വാഴ, കവുങ്ങ് കൃഷി പ്രോത്സാഹനത്തിന് വഴിയൊരുക്കും.
ജില്ലയിൽനിന്ന് അഞ്ച് മന്ത്രിമാരുള്ളതിനാൽ ബന്ധപ്പെട്ട വിഷയങ്ങൾ ഊ൪ജിതമായി നടപ്പാക്കുക എന്നതാണ് മുന്നിലെ പ്രധാന ദൗത്യങ്ങളിലൊന്ന്. മന്ത്രിമാരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഊ൪ജിതമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എ.ഡി.എം പി. മുരളീധരൻ, സബ് കലക്ട൪ ടി. മിത്ര, ആ൪.ഡി.ഒ ഗോപാലകൃഷ്ണൻ, ശിരസ്തദാ൪ അബ്ദുസ്സമദ്, ഡെപ്യൂട്ടി കലക്ട൪മാരായ രാമചന്ദ്രൻ, സുന്ദരൻ, പി. കൃഷ്ണൻകുട്ടി എന്നിവരും കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.