പെരിന്തൽമണ്ണ: നഗരത്തിലും സ്കൂളുകൾക്ക് സമീപത്തെയും കടകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ നൂറുകണക്കിന് പാക്കറ്റ് നിരോധിത പാൻമസാല പിടികൂടി. ആറ് പേരെ അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശികളായ ചെറുകോടൻ മുഹമ്മദ് (45), അരഞ്ഞിക്കൽ രാജൻ (38), അത്തിക്കാട്ടിൽ മൊയ്തീൻ കുട്ടി (71), കുന്ദംകുളം സ്വദേശി മുതിരംപറമ്പത്ത് മഹേന്ദ്രൻ (42), ചെമ്മൻകുഴിയിൽ ശിഹാബുദ്ദീൻ (26), ഒടമല പട്ടാണി അസീസ് (42)എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുട൪ന്ന് പെരിന്തൽമണ്ണ സി.ഐ ജലീൽ തോട്ടത്തിൽ, എസ്.ഐ ഐ. ഗിരീഷ്കുമാ൪ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അന്യസംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന പാൻമസാല രഹസ്യമായി അഞ്ചിരട്ടി വരെ വിലക്കാണ് വിൽക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.