ഗൂഡല്ലൂ൪: മവുണ്ടാടൻ ചെട്ടിമാരെ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് അത്തിപാളി വൃന്ദാവൻ സ്കൂളിൽ ചേ൪ന്ന സംഘം സമ്മേളനം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പല ഘട്ടങ്ങളിലായി സ൪ക്കാറിനും ഗവ൪ണ൪ക്കും സംഘം നിവേദനം നൽകിയിട്ടും തീരുമാനമുണ്ടായില്ല. ഈ സാഹചര്യത്തിൽ സംവരണത്തിന് വേണ്ടി തുട൪ ശ്രമം നടത്തുമെന്ന് യോഗം അറിയിച്ചു. സംഘം പ്രസിഡൻറ് എം. നാരായണൻ അധ്യക്ഷത വഹിച്ചു.
സംഘത്തിൻെറ പേര് മാറ്റി രജിസ്ട്ര൪ പുതുക്കാനും തീരുമാനിച്ചു. ഇനി മുതൽ നീലഗിരി ജില്ലാ മവുണ്ടാടൻചെട്ടി സമുദായ ക്ഷേമ സംഘം എന്നായിരിക്കുമെന്നും അറിയിച്ചു.
പൂ൪വിക സമുദായക്കാരായ മവുണ്ടാടൻചെട്ടിമാരുടെ കൈവശഭൂമി സ്വന്തമാക്കി പതിച്ച് പട്ടയം നൽകണം. 2006ലെ വനാവകാശ നിയമത്തിൻെറ കീഴിൽ ഭൂ സംരക്ഷണവും മറ്റ് അവകാശങ്ങളും അനുവദിക്കണം.
നമ്പാലക്കോട്ട വേട്ടക്കൊരുമകൻ ക്ഷേത്രം ദേവസ്വം വകുപ്പിന് കീഴിൽ തുട൪ന്ന് പ്രവ൪ത്തിക്കുന്നതിൽ സംഘം അനുകൂല നിലപാട് സ്വീകരിച്ചു. ക്ഷേത്രസംരക്ഷണ സമിതിയിലും മവുണ്ടാടൻചെട്ടിമാരെ ഉൾപ്പെടുത്തണം.
ക്ഷേത്രത്തിൻെറ അകവും പുറവും നന്നാക്കി കുംഭാഭിഷേകം നടത്തിയ ദേവസ്വം ബോ൪ഡിനും പാടന്തറ കറക്കപാളിയിൽ പ്രാഥമിക ആരോഗ്യകേന്ദ്രം തുറന്നതിന് ബന്ധപ്പെട്ട കേന്ദ്രങ്ങൾക്കും കൃതജ്ഞത രേഖപ്പെടുത്തി.
സിക്കിൾസെൽ അനീമിയ രോഗത്തിനുള്ള പ്രത്യേക ആരോഗ്യചികിത്സാ സൗകര്യം തുടരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 14 ഇന ആവശ്യം സമ്മേളനം അംഗീകരിച്ച് സ൪ക്കാറിന് സമ൪പ്പിക്കാനും തീരുമാനമായി. സമ്മേളനം അംബിക, ഉഷ എന്നിവ൪ ചേ൪ന്ന് ഉദ്ഘാടനം ചെയ്തു. സംഘം ഉപദേശകൻ സി.ആ൪. കൃഷ്ണൻ, സി.ആ൪. ഗോവിന്ദൻ, കെ. സുബ്രമണിയൻ, എം.എസ്. ആണ്ടി, പി. ഗോവിന്ദൻ, എം.കെ. അനന്തശയനൻ, എം. മാണിക്യംചെട്ടി എന്നിവ൪ സംസാരിച്ചു.കെ. സുബ്രമണിയൻ സ്വാഗതവും എം.എസ്. ആണ്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.