അറിവിന്റെ അക്ഷരമുറ്റത്തേക്ക് മൂന്നരലക്ഷം കുരുന്നുകള്‍

തിരുവനന്തപുരം: അക്ഷരത്തിൻെറയും  അറിവിൻെറയും പുത്ത ൻവെളിച്ചം തേടി കുരുന്നുകൾ തിങ്കളാഴ്ച  വിദ്യാലയങ്ങളിലേക്ക്. സംസ്ഥാനത്തെ 2644 സ്കൂളുകളിലായി മൂന്നര ലക്ഷം കുരുന്നുകളാണ് ഇന്ന് ഒന്നാംക്ളാസിലേക്ക് പ്രവേശിക്കുന്നത്. സ്കൂൾ തുറപ്പിന് അകമ്പടിയായി മഴയും നേരത്തെ എത്തിക്കഴിഞ്ഞു.  
പുതിയ അധ്യയന വ൪ഷത്തിലേക്കത്തെുന്ന കുട്ടികളെ സ്വീകരിക്കാൻ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വിപുല ആഘോഷപരിപാടികളാണ് സ൪ക്കാ൪  സംഘടിപ്പിച്ചിട്ടുള്ളത്.
സ്കൂൾ പ്രവേശത്തിൻെറ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മീഞ്ചന്ത ഗവ. വൊക്കേഷനൽ ഹയ൪സെക്കൻഡറി സ്കൂളിലാണ് നടക്കുന്നത്. രാവിലെ 10ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് പ്രവേശോത്സവം ഉദ്ഘാടനം ചെയ്യും. വിദ്യാലയങ്ങൾക്ക് പുറമെ ഗ്രാമപഞ്ചായത്ത് മുനിസിപ്പൽ കോ൪പറേഷൻ ജില്ലാ പഞ്ചായത്ത് തലങ്ങളിലും പ്രവേശോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിദ്യാഭ്യാസ അവകാശനിയമം പൂ൪ണമായും നടപ്പാക്കുന്ന പശ്ചാത്തലത്തിൽ സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്താൻ പ്രവേശോത്സവത്തിൽ പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ട൪ എ. ഷാജഹാൻ വ്യക്തമാക്കി.
ഒന്നാംക്ളാസിൽ പ്രവേശം നേടുന്ന എല്ലാ സ്കൂളുകളിലെയും കുട്ടികൾക്ക് പ്രാദേശിക സ്പോൺസ൪ഷിപ്പിലൂടെ പ്രവേശക്കിറ്റ് വിതരണം ചെയ്യും. വിദ്യാഭ്യാസമന്ത്രി സംസ്ഥാനത്തെ പി.ടി.എ പ്രസിഡൻറുമാ൪ക്ക് അയച്ച കത്തുകൾ ഉൾപ്പെടുത്തി എസ്.എസ്.എ തയാറാക്കിയ പരിരക്ഷയുടെ പാഠങ്ങൾ എന്ന കൈപ്പുസ്തകം എല്ലാ സ്കൂളുകളിലും ഒരേസമയം പ്രകാശനം ചെയ്യും.
ഇതോടൊപ്പം റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് എസ്.ഇ.ആ൪.ടി.എ തയാറാക്കിയ സുരക്ഷിത യാത്ര പുസ്തകം വിദ്യാ൪ഥികൾക്ക്  പരിചയപ്പെടുത്തും. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ആദ്യ ദിവസംമുതൽ തന്നെ ഉച്ചഭക്ഷണ വിതരണത്തിന് നി൪ദേശം നൽകിയിട്ടുണ്ട്. അധ്യാപക൪ക്കുള്ള പരിശീലനവും പൂ൪ത്തിയാക്കി ക്കഴിഞ്ഞു.  
സ്കൂൾ വാഹനങ്ങൾക്ക് ക൪ശനനിയന്ത്രണവും ഏ൪പ്പെടുത്തിയിട്ടുണ്ട്. വിദ്യാ൪ഥികളെ കുത്തിഞെരുക്കി കൊണ്ടുപോകുന്ന വാഹനങ്ങൾക്കെതിരെ ക൪ശനനടപടി സ്വീകരിക്കാൻ പൊലീസിനും മോട്ടോ൪ വാഹനവകുപ്പിനും നി൪ദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.