പീഡനത്തിന്‍െറ നിര്‍വചനം: തെളിവെടുക്കുന്നു

തിരുവനന്തപുരം: പീഡനം എന്ന പദത്തിൻെറ നി൪വചനം കൂടുതൽ വിപുലപ്പെടുത്തേണ്ടതുണ്ടോ? നിയമസഭയിൽ അവതരിപ്പിച്ച  കേരള വനിതകളുടെ  സ്വകാര്യതയും അന്തസ്സും സംരക്ഷണ ബില്ലിലെ തെളിവെടുപ്പിലാണ് പീഡനത്തിൻെറ നി൪വചനം സംബന്ധിച്ച് പൊതുജനഅഭിപ്രായം തേടുന്നത്.ഇതടക്കം 13 ചോദ്യങ്ങളിലാണ് നിയമസഭാ സബ്ജക്ട് കമ്മിറ്റി അഭിപ്രായം തേടുന്നത്. ബില്ലിൻെറ പേര് മാറ്റേണ്ടതുണ്ടോയെന്ന ചോദ്യവും ഇതിലുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ നിയമസഭയിൽ അതരിപ്പിച്ച വനിതാ ബില്ല് സബ്ജക്ട് കമ്മിറ്റിക്ക് അയച്ചതിനെ തുട൪ന്നാണ് പൊതുജന അഭിപ്രായം കേൾക്കുന്നത്. ആദ്യ തെളിവെടുപ്പ് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നുള്ള അമ്പതോളം സംഘടനകൾ ആദ്യ തെളിവെടുപ്പിൽ അഭിപ്രായംരേഖപ്പെടുത്തി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.