ജയത്തോടെ മൗറീന്യോ പടിയിറങ്ങി

മഡ്രിഡ്: ചാമ്പ്യൻ കോച്ചെന്ന കുപ്പായം കിട്ടിയില്ളെങ്കിലും തലയുയ൪ത്തിത്തന്നെ റയൽ മഡ്രിഡിൻെറ സൂപ്പ൪ പരിശീലകൻ പടിയിറങ്ങി. സ്പാനിഷ് ടീമിനെ യൂറോപ്യൻ ചാമ്പ്യന്മാരാക്കി ചരിത്രം കുറിക്കാനത്തെിയ ജോസ് മൗറീന്യോ സ്വപ്നങ്ങൾ ബാക്കിയാക്കി അവസാന അങ്കത്തിലെ ഗംഭീര വിജയവുമായി സ്പെയിനിൽനിന്ന് പറന്നു. സ്പാനിഷ് ലാ ലീഗയിലെ അവസാന മത്സരത്തിൽ റയൽ മഡ്രിഡിൻെറ നാലു ഗോൾ ജയവുമായാണ് ചൂടൻ കോച്ചിൻെറ പടിയിറക്കം. ഒസാസുനയെ 4-2ന് തോൽപിച്ച റയലിനുവേണ്ടി കരിം ബെൻസേമ, ഗോൺ സാലോ ഹിഗ്വെ്ൻ, മൈക്കൽ എസിയാൻ, ജോസ് കാലെയോൻ എന്നിവരാണ് സ്കോ൪ ചെയ്തത്.
മൂന്നു വ൪ഷമണിഞ്ഞ റയൽ മഡ്രിഡിൻെറ പരിശീലകക്കുപ്പായം അഴിച്ചുവെച്ചാണ് സാൻറിയാഗോ ബെ൪ണബ്യൂവിൽനിന്ന് മൗറീന്യോയുടെ കൂടുമാറ്റം. ഇൻറ൪മിലാനിൽനിന്ന് വീരവാദങ്ങളുമായി 2010ലാണ് മൗറീന്യോ റയലിലത്തെുന്നത്. മൂന്നു ടീമുകളെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കുന്ന ആദ്യ കോച്ചെന്ന പദവിയായിരുന്നു സ്വപ്നം കണ്ടിരുന്നതെങ്കിലും റയലിൽ ആ മോഹം പൂവണിഞ്ഞില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.