പാലക്കാട്: മലബാ൪ സിമൻറ്സ് മുൻ കമ്പനി സെക്രട്ടറി വി. ശശീന്ദ്രൻെറയും മക്കളുടേയും മരണവുമായി ബന്ധപ്പെട്ട സി.ബി.ഐ കേസിലെ പ്രതിയായ മലബാ൪ സിമൻറ്സ് ഫാക്ടറി എക്സിക്യൂട്ടീവ് സെക്രട്ടറി പി. സൂര്യനാരായണനെ സ്ഥാപനത്തിൽ നിന്ന് പിരിച്ചുവിട്ടു. ഫാക്ടറിയിലെ റിവേഴ്സ് എയ൪ബാഗ് ഹൗസ് (ആ൪.എ.ബി.എച്ച്) സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുട൪ന്നാണ് നടപടി. മാനേജിങ് ഡയറക്ടറുടെ പിരിച്ചുവിടൽ ഉത്തരവ് ശനിയാഴ്ച നൽകി. ബാഗ് ഹൗസ് കരാറുമായി ബന്ധപ്പെട്ട് കഴിഞ്ഞ വ൪ഷം ഏപ്രിൽ മൂന്നിന് സൂര്യനാരായണനെ സസ്പെൻറ് ചെയ്തിരുന്നു. സംഭവത്തിൽ സസ്പെൻറ് ചെയ്തിരുന്ന മറ്റു രണ്ടുപേരെ പിന്നീട് ജോലിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്ഥാപനം നടത്തിയ അന്വേഷണത്തിൽ അഴിമതിയിൽ സൂര്യനാരായണന് പങ്കുണ്ടെന്ന് വ്യക്തമായതിനെ തുട൪ന്നാണ് പിരിച്ചുവിടൽ. ആകെ 14.5 കോടി രൂപയുടെ അഴിമതിയാണ് ബാഗ് ഹൗസ് കരാറുമായി ബന്ധപ്പെട്ട് നടന്നത്. വിവാദ വ്യവസായി വി.എം. രാധാകൃഷ്ണൻെറ അടുത്ത ആളായ സൂര്യനാരായണൻ ശശീന്ദ്രൻെറ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ കോടതിയിൽ സമ൪പ്പിച്ച എഫ്.ഐ.ആറിൽ രണ്ടാം പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.