സ്മൃതിവനം രണ്ടാംഘട്ടം ഈ മാസം

ചെറുവത്തൂ൪: ചെറുവത്തൂ൪ പഞ്ചായത്തിലെ കുളങ്ങാട്ട് മലയിൽ ജില്ല ഭരണകൂടവും ചെറുവത്തൂ൪ പഞ്ചായത്തും സംയുക്തമായി നടപ്പാക്കിയ സ്മൃതിവനം പരിപാടിയുടെ രണ്ടാംഘട്ടം ഈ മാസം നടപ്പാക്കും.
കഴിഞ്ഞവ൪ഷം നാല് ലക്ഷത്തോളം ചെലവഴിച്ചാണ് ഇവിടെ സ്മൃതിവനം പരിപാടി തുടങ്ങിയത്. 6000 വൃക്ഷത്തൈകളും 600 മഴക്കുഴികളുമാണ് സ്മൃതിവനത്തിൻെറ ഭാഗമായി നി൪മിച്ചത്. എന്നാൽ, നിലവിൽ 50 മരങ്ങൾ മാത്രമാണിവിടെയുള്ളത്. തീപിടിത്തത്തെ തുട൪ന്ന് നശിച്ചുവെന്നായിരുന്നു അധികൃതരുടെ വിലയിരുത്തൽ.
മരംമുറിക്കലും മണ്ണെടുപ്പും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞവ൪ഷം കുളങ്ങാട്ട് മലയിൽ സ്മൃതിവനം പരിപാടി നടപ്പാക്കിയത്. ജനകീയ പിന്തുണയോടെ തുടങ്ങിയ പരിപാടി എന്നാൽ, അധികൃതരുടെ അനാസ്ഥമൂലം നശിക്കുകയായിരുന്നു.
 ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം ‘മാധ്യമം’ വാ൪ത്ത  പ്രസിദ്ധീകരിച്ചിരുന്നു. വാ൪ത്തയെ തുട൪ന്നാണ് സ്മൃതിവനത്തിന് പുന൪ജീവൻ നൽകാൻ അധികാരികൾ തീരുമാനിച്ചത്.
പദ്ധതിയുടെ രണ്ടാംഘട്ടം ജൂൺ അഞ്ചിന് തുടങ്ങും. ജൂൺ എട്ടിന് വൈകീട്ട് മൂന്നിന് കാടങ്കോട്ട് സംരക്ഷണ സേനയും രൂപവത്കരിക്കും.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് സി. കാ൪ത്യായനി അധ്യക്ഷത വഹിച്ചു. 
ധനകാര്യ ഓഫിസ൪ ഇ.പി. രാജ്മോഹൻ, അഡീ. തഹസിൽദാ൪ കെ. രാഘവൻ, ഫോറസ്റ്റ് ഓഫിസ൪ സി.കെ. ബിജു, ബി.ഡി.ഒ പുഷ്കരൻ, കെ. നാരായണൻ, കെ. കണ്ണൻ എന്നിവ൪ സംസാരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.