സാമുദായിക അധിനിവേശത്തെ ചെറുത്തുതോല്‍പിക്കണം -പു.ക.സ

സുൽത്താൻ ബത്തേരി: കേരളത്തിൻെറ വിദ്യാഭ്യാസ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ സാമുദായിക ശക്തികളുടെ അധിനിവേശം തടയാൻ ജനാധിപത്യ സമൂഹം രംഗത്തുവരണമെന്ന് പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. സമൂഹത്തിൻെറ എല്ലാ തട്ടിലും ജാതി സമുദായ ശക്തികൾ പിടിമുറുക്കിക്കഴിഞ്ഞു. കേരളം വീണ്ടും ഭ്രാന്താലയമായി മാറുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. 
ദൃശ്യമാധ്യമ രംഗത്തെ റിയാലിറ്റി ഷോകൾ അധമ സംസ്കാരമാണ് പ്രചരിപ്പിക്കുന്നത്. ഇത്തരം പരിപാടികൾ ബഹിഷ്കരിക്കാൻ കേരളസമൂഹം തയാറാവണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. 
സുൽത്താൻ ബത്തേരിയിൽ സി.എ. എബ്രഹാം നഗറിൽ (വയനാട് ഡയറ്റ്) നടന്ന സമ്മേളനം സംസ്ഥാന ജന. സെക്രട്ടറി പ്രഫ. വി.എൻ. മുരളി ഉദ്ഘാടനം ചെയ്തു. ടി. സുരേഷ്ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.ജി. വായനക്കൂട്ടായ്മയുടെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി കെ.ഇ.എൻ. കുഞ്ഞഹമ്മദ് നി൪വഹിച്ചു. പ്രഫ. എം.എം. നാരായണൻ എസ്.കെ. പൊറ്റെക്കാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. വാമദേവൻ കലാലയയുടെ നാടക ഗ്രന്ഥം ‘പന്തേര്’ സുരേഷ് താളൂ൪ പ്രകാശനം ചെയ്തു. കെ.ജി. രുഗ്മിണി ആദ്യപ്രതി ഏറ്റുവാങ്ങി. കെ. ബാലഗോപാലൻ, പി.ടി. സുഗതൻ, അബ്ദുൽ സലാം ആസാദ്, പി.കെ. മാധവൻ, കെ. മുസ്തഫ, കെ. കുഞ്ഞൂഞ്ഞുകുട്ടി, എം. ദിവാകരൻ, ഷാജി കോട്ടയിൽ എന്നിവ൪ സംസാരിച്ചു. സ്വതന്ത്ര മൈതാനിയിൽ നടന്ന കവിയരങ്ങ് കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.കെ. റെജി അധ്യക്ഷത വഹിച്ചു. 
ടി. സുരേഷ്ചന്ദ്രൻ (പ്രസി.), വാമദേവൻ കലാലയ, പി.ടി. സുഗതൻ (വൈ. പ്രസി.), എൻ.കെ. ജോ൪ജ് (സെക്ര.), പി.കെ. സുരേഷ്, പി.എസ്. രാമചന്ദ്രൻ, എ.കെ. രാജേഷ് (ജോ. സെക്ര.), പി. അഹമ്മദ് (ട്രഷ.) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.