നിര്‍മാണത്തിലെ അപാകത റോഡ് തകര്‍ന്നു; നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്

മാനന്തവാടി: മൂന്നു വ൪ഷത്തെ ഇടവേളക്കുശേഷം മാനന്തവാടി നഗരത്തിൽ നടത്തിയ ടാറിങ് അപാകതമൂലം തക൪ന്നു. ഇതോടെ റോഡ് ഉപരോധ സമരവുമായി നാട്ടുകാ൪ രംഗത്തെത്തി. 
വ്യാഴാഴ്ച രാത്രിയാണ് ഗാന്ധിപാ൪ക്കിൽ ടാറിങ് നടത്തിയത്. എമൽഷൻ ടാ൪ ഉപയോഗിക്കാതെ ടാറിങ് നടത്തിയതുമൂലം വെള്ളിയാഴ്ച രാവിലെ വാഹനം ഓടി തുടങ്ങിയതോടെ റോഡ് തക൪ന്നു തുടങ്ങി. ഇതോടെ, ഡി.വൈ.എഫ്.ഐ-യൂത്ത് കോൺഗ്രസ് പ്രവ൪ത്തക൪ രംഗത്തിറങ്ങി. 
മാനന്തവാടി എസ്.ഐ പി.എസ്. ശ്രീജേഷ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി നടത്തിയ ച൪ച്ചയിൽ ടാ൪ ചെയ്ത ഭാഗം ഇളക്കിമാറ്റി പുതുതായി ടാറിങ് ചെയ്യാൻ തീരുമാനമാവുകയായിരുന്നു. ഇതത്തേുട൪ന്ന് രാവിലെ 9.30ഓടെ പ്രതിഷേധം അവസാനിപ്പിച്ചു. പിന്നീട് നാട്ടുകാ൪ 11 മണിയോടെ റോഡ് ഉപരോധവുമായി രംഗത്തുവന്നു. ഒരു മണിക്കൂറോളം വാഹനങ്ങൾ തടഞ്ഞത് കാരണം ദീ൪ഘദൂര യാത്രക്കാരുൾപ്പെടെയുള്ളവ൪ വലയുകയും ചെയ്തു. പുതിയ ടാറിങ് നടത്തുമെന്ന് പൊതുമരാമത്ത് അസി. എൻജിനീയ൪ കുട്ടികൃഷ്ണൻ അറിയിച്ചതിനെ തുട൪ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. 
റോഡ് നി൪മാണത്തിലെ അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥ൪ക്കെതിരെ നടപടിയെടുക്കണമെന്ന് ആ൪.വൈ.എഫ് മാനന്തവാടി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പി.കെ. ദയ അധ്യക്ഷത വഹിച്ചു. 
പി.ജെ. ടോമി, കെ.യു. ബിജു, കെ. ബാലൻ, ക്രിസ്റ്റി വ൪ഗീസ് എന്നിവ൪ സംസാരിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.