കൊച്ചി: എ.ഐ.സി.ടി.ഇ അംഗീകാരമില്ലാത്ത എൻജിനീയറിങ് കോളജിന് സീറ്റ് പങ്കുവെക്കൽ കരാറിൻെറ അടിസ്ഥാനത്തിൽ അലോട്ട്മെൻറ് അനുവദിക്കുന്നതിൽ തടസ്സമില്ളെന്ന് സ൪ക്കാ൪. എ.ഐ.സി.ടി.ഇ അംഗീകാരമില്ലാത്ത സ്ഥാപനത്തിൽ പഠനം നടത്തുന്ന വിദ്യാ൪ഥികൾക്ക് സംരക്ഷണം ലഭിക്കില്ളെന്ന് സുപ്രീം കോടതി ഉത്തരവ് നിലവിലിരിക്കെയാണ് ഈ നിലപാട്.
പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്കുവേണ്ടി നടത്തിപ്പുകാരുടെ ട്രസ്റ്റ് നൽകിയ ഹരജിയിലാണ് സ൪ക്കാ൪ നിലപാട്. പകുതി സീറ്റ് സ൪ക്കാറിന് നൽകാമെന്ന കരാ൪ അംഗീകരിച്ചാൽ അലോട്ട്മെൻറുള്ള കോളജുകളുടെ കൂട്ടത്തിൽ ഹരജിക്കാരെയും ഉൾപ്പെടുത്താമെന്ന് എൻട്രൻസ് കമീഷണ൪ അറിയിച്ചിട്ടുള്ളതായി ഗവ. പ്ളീഡ൪ റോഷൻ ഡി. അലക്സാണ്ട൪ അറിയിച്ചു.
എ.ഐ.സി.ടി.ഇ അധികൃത൪ക്ക് കൈക്കൂലി നൽകാൻ ശ്രമിച്ചതിന് കോളജ് ഉടമകളായ കൊല്ലങ്കോട് എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയ൪മാനെതിരായ കേസ് ഉൾപ്പെടെ വിവിധ സി.ബി.ഐ കേസുകൾ നിലവിലുണ്ടെന്ന പേരിലാണ് കോളജിന് എ.ഐ.സി.ടി.ഇ അംഗീകാരം നിഷേധിച്ചത്. കഴിഞ്ഞ വ൪ഷവും കോളജിന് അംഗീകാരം നൽകിയിരുന്നില്ല. ഹരജിക്കാ൪ക്ക് കരാറിൻെറ അടിസ്ഥാനത്തിൽ പ്രവേശം നൽകാമെന്ന സ൪ക്കാ൪ വാദം കോടതി രേഖപ്പെടുത്തി. കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.