കോഴിക്കോട് ജില്ലയില്‍ ലുലുമാള്‍ അനുവദിക്കില്ല -വ്യാപാരികള്‍

കോഴിക്കോട്: എം.എ. യൂസുഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഹൈപ൪ മാ൪ക്കറ്റ് കോഴിക്കോട്ട് തുറക്കാൻ അനുവദിക്കുകയില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്വിങ് ജില്ലാ കമ്മിറ്റി പറഞ്ഞു.
യൂസുഫലിയെപ്പോലുള്ളവ൪ വ്യവസായങ്ങളാണ് കേരളത്തിൽ കൊണ്ടുവരേണ്ടതെന്നും യോഗം അഭിപ്രായപ്പെട്ടു. കോഴിക്കോട് ലുലുമാൾ തുറക്കാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും നേരിടുമെന്നും ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി. സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ  ഉദ്ഘാടനം ചെയ്തു. എം. ബാബുമോൻ അധ്യക്ഷത വഹിച്ചു.
യൂനുസ് അലി ജാഫ൪ഖാൻ കോളനി, സന്തോഷ് താമരശ്ശേരി, സലീം രാമനാട്ടുകര, ഹനീഫ, സജീഷ് ഫാറൂഖ്, ഗഫൂ൪ കോടഞ്ചേരി, അതിയത്ത് കൊടുവള്ളി, ജലീൽ വടകര എന്നിവ൪ സംസാരിച്ചു. ജനറൽ സെക്രട്ടറി മനാഫ് കാപ്പാട് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.