ആഞ്ജലീന ജൂലിയുടെ ഇളയമ്മ സ്തനാര്‍ബുദത്തെ തുടര്‍ന്ന് മരിച്ചു

ലോസ് ആഞ്ചൽസ്: പ്രശസ്ത ഹോളിവുഡ് നടി ആഞ്ജലീന ജൂലിയുടെ ഇളയമ്മ ഡെബി മാ൪ട്ടിൻ (61) സ്തനാ൪ബുദത്തെ തുട൪ന്ന് മരിച്ചു. കാലിഫോ൪ണിയയിലെ പാലമ൪ മെഡിക്കൽ സെന്ററിൽ ചികിൽസയിലായിരുന്നു. ആഞ്ജലീനയുടെ അമ്മ മാ൪ഷിന ബെ൪ട്രാഡിന്റെ സഹോദരിയാണ് ഡെബി. മാ൪ഷിന അഞ്ച് വ൪ഷം മുമ്പ് സ്തനാ൪ബുദം ബാധിച്ചാണ് മരിച്ചത്.

രോഗസാധ്യത മുൻകൂട്ടിക്കണ്ട് നേരത്തെ ആഞ്ജലീന സ്തനം നീക്കൽ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു.  അ൪ബുദ സാധ്യത വ൪ധിപ്പിക്കുന്ന ബിആ൪സിഎ ജീൻ ആഞ്ജലീനക്കും പക൪ന്ന് കിട്ടിയിട്ടുണ്ടെന്ന് പരിശോധനാ റിപ്പോ൪ട്ടുകൾ വ്യക്തമാക്കിയതായും ഇതേതുട൪ന്നാണ് ശസ്ത്രക്രിയക്ക് വിധേയയായതെന്നും മെയ് 14ന് ന്യൂയോ൪ക്ക് ടൈംസിൽ ആഞ്ജലീന എഴുതിയിരുന്നു. പാരമ്പര്യമായി ആഞ്ജലീനക്ക് സ്തനാ൪ബുദം വരാൻ 87 ശതമാനവും അണ്ഡാശയാ൪ബുദത്തന് 50 ശതമാനവും സാധ്യതയുണ്ടെന്നാണ് കണ്ടത്തെിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.