കൊച്ചി: കേരളത്തിൽ മൂലധന നിക്ഷേപത്തിന് സി.പി.എം എതിരല്ലെന്നും നിക്ഷേപ സൗഹൃദ സമീപനമാണ് എക്കാലവും പാ൪ട്ടി ഉയ൪ത്തിപ്പിടിക്കുന്നതെന്നും എറണാകുളം ജില്ലാ സെക്രട്ടറി സി.എം. ദിനേശ്മണി പ്രസ്താവനയിൽ പറഞ്ഞു. എം.എ. യൂസഫലിക്ക് സി.പി.എം എതിരല്ല.
കഴിഞ്ഞ ഇടതുമുന്നണി സ൪ക്കാ൪ നിക്ഷേപം കൊണ്ടുവരുന്നതിന് ആത്മാ൪ഥമായി പരിശ്രമിക്കുകയും ഒട്ടേറെ പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. നിക്ഷേപം ചരടുകൾ ഉള്ളതാകാനോ നാടിൻെറ താൽപ്പര്യങ്ങൾക്ക് എതിരാകാനോ പാടില്ലെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്.
കൊച്ചി തുറമുഖത്തിൻെറ അധീനതയിലുള്ള ബോൾഗാട്ടി ദ്വീപിലെ 26 ഏക്ക൪ സ൪ക്കാ൪ ഭൂമി വ്യവസായി എം.എ. യൂസഫലിക്ക് പാട്ടത്തിന് നൽകിയതുസംബന്ധിച്ചുണ്ടാക്കിയ കരാ൪ സ൪ക്കാറിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ നഷ്ടപ്പെടുത്തുന്നതാണ്.
സ്ഥലത്തിൻെറ വിലതന്നെയാണ് മുഖ്യമായ ത൪ക്കവിഷയം. അതു കൊണ്ടാണ് പാട്ടക്കരാ൪ റദ്ദ്ചെയ്യണമെന്ന് സി.പി.എം ആവശ്യപ്പെടുന്നത്. കോടികൾ വിലമതിക്കുന്ന ഭൂമി പൊതുതാൽപ്പര്യത്തിന് വിരുദ്ധമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയ കരാറിലൂടെയാണ് യൂസഫലിക്ക് കൈമാറിയിട്ടുള്ളത്.
കൊച്ചി തുറമുഖത്തിൻെറ അധീനതയിലുള്ള സ൪ക്കാ൪ ഭൂമിയുടെ വില നി൪ണയിച്ചപ്പോൾ വീഴ്ച സംഭവിച്ചതിൻെറ മുഖ്യ കാരണക്കാ൪ കൊച്ചിൻ പോ൪ട്ട് ട്രസ്റ്റും കേന്ദ്രസ൪ക്കാറുമാണ്.
പൊതുജനങ്ങളുടെ സ്വത്ത് സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള പരമപ്രധാനമായ വസ്തുതയാണ് സി.പി.എം ചൂണ്ടിക്കാട്ടിയതെന്ന് ദിനേശ്മണി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.