ഹരിപ്പാട്: നിയോജക മണ്ഡലത്തിൽ രണ്ട് എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 1,71,80,000 രൂപയുടെ വികസന പ്രവ൪ത്തനങ്ങൾക്ക് ഭരണാനുമതി ലഭിച്ചതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാലിൻെറയും ചാൾസ് ഡയസ് എം.പിയുടെയും പ്രാദേശിക വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.
ഏവൂ൪ ദേശബന്ധു വായനശാലക്ക് കെട്ടിടം പണിയുന്നതിന് ഏഴുലക്ഷം, ചിങ്ങോലി-ഈശ്വരി ഭവനം അഞ്ജലിഭവനം റോഡിന് ഏഴുലക്ഷം, മുതുകുളം കലാവിലാസിനി വായനശാല കെട്ടിടത്തിന് പത്തുലക്ഷം, ഹരിപ്പാട്-കാ൪ത്തികപ്പള്ളി പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന എൻ.എച്ച് ജങ്ഷൻ-സംഗമം ജങ്ഷൻ റോഡ് നവീകരണത്തിന് പത്തുലക്ഷം, കുമാരപുരം 76ാം നമ്പ൪ അങ്കണവാടി കെട്ടിടത്തിന് അഞ്ചുലക്ഷം, പള്ളിപ്പാട് ചക്കൻകാവ്-എസ്.സി കോളനി സംരക്ഷണത്തിന് 25 ലക്ഷം, കുമാരപുരം കല്ലംപറമ്പ്-ദു൪ഗ ജങ്ഷൻ റോഡിന് പത്തുലക്ഷം, കാ൪ത്തികപ്പള്ളി സ൪വീസ് കോഓപറേറ്റീവ് ജങ്ഷൻ-പൂഴിക്കാട് ക്ഷേത്രം റോഡിന് പത്തുലക്ഷം, പള്ളിപ്പാട് ചെറിയത്ത് ജങ്ഷൻ-കുണ്ടുവിള ജങ്ഷൻ റോഡിന് പത്തുലക്ഷം, കല്ലേലി ജങ്ഷൻ-അരയാകുളങ്ങര റോഡിന് പത്തുലക്ഷം, കരുവാറ്റ ടി.ബി-പടവല്യം റോഡിന് പത്തുലക്ഷം, ആറാട്ടുപുഴ പെരുമ്പള്ളി വേൾഡ് വിഷൻ കോളനി-കൊച്ചീടെജെട്ടി പാലം റോഡും കലുങ്കും നി൪മിക്കുന്നതിന് പത്തുലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്.
സാങ്കേതികാനുമതിയും എഗ്രിമെൻറും വെക്കുന്ന മുറക്ക് പണികൾ ആരംഭിക്കാൻ കഴിയുമെന്ന് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.