ഗണേഷ് കുമാറിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ബാലകൃഷ്ണപിള്ള കത്തു നല്‍കി

തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി) നേതാവ് ആ൪. ബാലകൃഷ്ണപ്പിള്ള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കത്തുനൽകി. മന്ത്രി സ്ഥാനം വീണ്ടും നൽകുന്നതിന് പ്രതികൂല സാഹചര്യങ്ങളൊന്നും ഇപ്പോൾ ഇല്ലെന്ന് തിങ്കളാഴ്ച രാവിലെ ക്ളിഫ് ഹൗസിൽ നേരിട്ടെത്തി നൽകിയ കത്തിൽ പിള്ള പറയുന്നു.

കാബിനറ്റ് റാങ്കോടെ മുന്നാക്ക സമുദായ ക്ഷേമകോ൪പറേഷൻ ചെയ൪മാൻ സ്ഥാനം ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചതിനൊപ്പമാണ് ഗണേഷിനെ മന്ത്രിസഭയിൽ തിരിച്ചടെുക്കുന്നതിൽ എതി൪പ്പില്ലെന്ന കാര്യവും മുന്നണി നേതൃത്വത്തെ ബാലകൃഷ്ണപിള്ള ധരിപ്പിച്ചത്. എൻ.എസ്.എസ് നേതൃത്വം നടത്തിയ ചരടുവലികളും തൽക്കാലത്തേക്കെങ്കിലും പിതാവിന് കീഴടങ്ങാനുള്ള ഗണേഷിന്റെതീരുമാനവുമാണ് മുൻനിലപാടിൽ മാറ്റംവരുത്താൻ പിള്ളയെ പ്രേരിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.