തൃക്കരിപ്പൂ൪: മിസ്ഡ് കോൾ പ്രണയത്തിൽ വീട്ടമ്മയെ വശീകരിച്ച യുവാവ് പത്തുലക്ഷം രൂപയുമായി മുങ്ങി. തൃക്കരിപ്പൂ൪ ഒളവറ സ്വദേശിയായ യുവതിയാണ് കോഴിക്കോട്ടെ യുവാവിൻെറ കെണിയിൽ കുരുങ്ങിയത്.
രണ്ടു ഘട്ടങ്ങളിലായി 50 പവൻെറ ആഭരണം പണയം വെച്ചാണ് യുവതി പണം നൽകിയത്. കാര്യം തിരക്കിയ ബാങ്ക് മാനേജരോട് വിദേശത്തുള്ള ഭ൪ത്താവിൻെറ ബിസിനസ് ആവശ്യത്തിനാണ് തുകയെന്നാണ് പറഞ്ഞത്.
യുവാവിൻെറ ഒരു ഫോൺ നമ്പറാണ് യുവതിയുടെ കൈവശം ഉണ്ടായിരുന്നത്. ഈ നമ്പ൪ ഇപ്പോൾ സ്വിച്ച് ഓഫ് ആണ്. മലേഷ്യയിൽ സ്വന്തമായി ബിസിനസ് നടത്തുന്ന തൃക്കരിപ്പൂരിലെ യുവാവിൻെറ ഭാര്യയാണ് തട്ടിപ്പിനിരയായത്.
ഭ൪തൃമാതാവിൻെറ ബാങ്ക് ലോക്കറിൽ ആയിരുന്നു യുവതിയുടെ സ്വ൪ണം. ഒരു മാസം മുമ്പ് വിവാഹ ആവശ്യത്തിനായി സ്വ൪ണം എടുപ്പിച്ച് യുവതി ഒളവറയിലെ വീട്ടിലേക്കെന്ന് പറഞ്ഞു പോവുകയായിരുന്നു. പിന്നീട് വീട്ടുകാ൪ ചോദിച്ചപ്പോൾ ഒളവറയിലെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് ധരിപ്പിച്ചു.
പിന്നീട് യുവതിയുടെ മാതാവും ഭ൪തൃ മാതാവും തമ്മിലുള്ള സംസാരത്തിലാണ് സ്വ൪ണം എങ്ങുമില്ലന്നെ കാര്യം തിരിച്ചറിഞ്ഞത്. ഇതിനിടയിൽ യുവതി മലേഷ്യയിലെ ഭ൪ത്താവിൻെറ ജോലി സ്ഥലത്തേക്ക് അവധിക്കാലം ചെലവഴിക്കാൻ ചെന്നിരുന്നു. ഈ സമയം വീട്ടിലെ അലമാര പരിശോധിച്ചപ്പോഴാണ് സ്വ൪ണം പണയം വെച്ച രേഖകൾ ലഭിച്ചത്. മൊബൈൽ ഫോണിലേക്ക് വന്ന ഒരു മിസ്ഡ് കോളിൽ നിന്നാണ് യുവതിയുടെ ജീവിതത്തിൻെറ താളം തെറ്റിയത്. ബ്ളാക്ക്മെയിൽ ചെയ്ത് യുവാവ് പണം തട്ടിയെന്നാണ് കരുതുന്നത്. ആദ്യം മൂന്നു ലക്ഷവും പിന്നീട് ഏഴു ലക്ഷവുമാണ് ബാങ്കിൽ നിന്ന് എടുത്തു നൽകിയത്. പണയം വെച്ച് ലഭിച്ച പണം അതേപടി ഈ യുവാവിനെ എൽപിക്കുകയായിരുന്നുവത്രെ. അപമാനം ഭയന്ന് കുടുംബം പരാതി നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.