മാനന്തവാടി: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിൽ പ്രവ൪ത്തിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ അഴിമതിയുടെ കേന്ദ്രങ്ങളായി മാറുന്നതായി പരാതി. ഇതുമൂലം സ൪ക്കാറിന് വൻതുകയുടെ നഷ്ടമാണുണ്ടാകുന്നത്. പൂക്കോട് വിനോദ സഞ്ചാര കേന്ദ്രത്തിൽ ബോട്ട് യാത്രാ ടിക്കറ്റിൻെറ പേരിൽ വൻ തട്ടിപ്പ് അടുത്തിടെ കണ്ടെത്തിയിരുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മെംബ൪ സെക്രട്ടറി കൂടിയായ സബ് കലക്ട൪ നടത്തിയ മിന്നൽസന്ദ൪ശനത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. വ്യാജ ടിക്കറ്റ് നൽകിയും ചിലത് മുറിക്കാതെയുമായിരുന്നു തട്ടിപ്പ്. ഇതേ തുട൪ന്ന് മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തെങ്കിലും ദിവസങ്ങൾ കഴിഞ്ഞ് ഇവ൪ മറ്റു തസ്തികകളിൽ തിരികെ നിയമനം നേടി. കുറുവാ ദ്വീപിലെ പൂച്ചെടികൾ സ്വകാര്യനഴ്സറിയിലേക്ക് കടത്തിക്കൊണ്ടുപോയതും നാളുകൾക്ക് മുമ്പ് പിടികൂടിയിരുന്നു.
ടൂറിസം അധികൃത൪ അന്വേഷണത്തിനെത്തിയപ്പോൾ ജീവനക്കാ൪ക്കെതിരായ പരാതി നാട്ടുകാ൪ അധികൃത൪ക്ക് മുന്നിൽ നിരത്തി. വിനോദ സഞ്ചാരികളെ അക്രമിക്കുക, ഒപ്പിട്ട് ജോലി ചെയ്യാതെ മുങ്ങുക, അനുവദിച്ച പോസ്റ്റിൽ ജോലി ചെയ്യാതിരിക്കുക തുടങ്ങി നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചത്. ഫെസിലിറ്റേഷൻ സെൻറ൪ നടത്തിയ ആൾ കുടിശ്ശിക വരുത്തിയതായും കണ്ടെത്തി. ഇയാളുടെ ഫ൪ണിച്ചറുകൾ മാനേജറുടെ ഒത്താശയോടെ കടത്തിക്കൊണ്ടുപോയതായും തെളിഞ്ഞിട്ടുണ്ട്. ഡി.ടി.പി.സി ജീവനക്കാരും ഡെസ്റ്റിനേഷൻ മാനേജിങ് കമ്മിറ്റി നിയമിക്കുന്ന താൽക്കാലിക ജീവനക്കാരുമാണ് ഇവിടെ ജോലി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.