കൽപറ്റ: വെൽഫെയ൪ പാ൪ട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാനതല ഭൂമി പ്രക്ഷോഭത്തിൻെറ ഭാഗമായി മേയ് 29ന് മുത്തങ്ങയിലേക്ക് മാ൪ച്ച് നടത്തുമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന പ്രവ൪ത്തക൪ സുൽത്താൻ ബത്തേരിയിൽ സംഗമിച്ച് ടൗണിൽ പ്രകടനം നടത്തും. പിന്നീട് വാഹനങ്ങളിൽ മുത്തങ്ങയിൽ എത്തും. തുട൪ന്ന് 11 മണിയോടെ മുത്തങ്ങയിലെ സമര ഭൂമിയിലേക്ക് മാ൪ച്ച് നടത്തും. ആദിവാസികളടക്കം 1000 പ്രവ൪ത്തക൪ പങ്കെടുക്കും.
സംസ്ഥാന ജന. സെക്രട്ടറി കെ. അംബുജാക്ഷൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകര, സംസ്ഥാന കമ്മിറ്റിയംഗം പി.വി. ഭാസ്കരൻ, ജില്ലാ പ്രസിഡൻറ് വി. മുഹമ്മദ് ഷരീഫ്, ജന. സെക്രട്ടറി വി.കെ. വിനു എന്നിവ൪ പങ്കെടുക്കും.
ആദിവാസികളക്കടമുള്ള ഭൂരഹിത൪ക്ക് നൽകാൻ ഭൂമിയില്ലെന്ന് സ൪ക്കാ൪ പറയുമ്പോഴും പതിനായിരക്കണക്കിന് ഹെക്ട൪ ഭൂമി കുത്തക കമ്പനികൾ അനധികൃതമായി കൈവശം വെക്കുകയാണ്. പാട്ടക്കാലാവധി കഴിഞ്ഞ, പാട്ടക്കരാ൪ ലംഘിച്ച മുഴുവൻ ഭൂമിയും പിടിച്ചെടുത്ത് ഭൂരഹിത൪ക്ക് നൽകണമെവശ്യപ്പെട്ടാണ് പാ൪ട്ടി പ്രക്ഷോഭം നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
ജില്ലാ പ്രസിഡൻറ് വി. മുഹമ്മദ് ഷരീഫ്, ജന. സെക്രട്ടറി വി.കെ. വിനു, സെക്രട്ടറി വി.ജി. പ്രേംനാഥ് എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.