ക്ഷേത്രക്കുളം ശുചീകരിച്ച് സൈനികര്‍ മാതൃകയായി

 

ചെറുവത്തൂ൪: കയ്യൂ൪-ചീമേനി പഞ്ചായത്തിലെ തിമിരി കൊട്ടുമ്പുറം ധ൪മശാസ്ത ചാമുണ്ഡേശ്വരി ക്ഷേത്രക്കുളം ശുചീകരിച്ചു സൈനിക൪ മാതൃകയായി. പെരിങ്ങോം സി.ആ൪.പി.എഫ് ക്യാമ്പിലെ 50ഓളം സൈനിക൪ രണ്ട് മണിക്കൂ൪കൊണ്ടാണ് കുളം ശുചീകരിച്ചത്. നാട്ടുകാരും  സഹകരിച്ചു.
പി. കരുണാകരൻ എം.പി ഉദ്ഘാടനം ചെയ്തു. കയ്യൂ൪-ചീമേനി പഞ്ചായത്ത് പ്രസിഡൻറ് എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വി.പി. ജാനകി, കെ.എൻ. നാരായണൻ, പി.പി. ഹരിനാഥ്, വി.പി. കുഞ്ഞിരാമൻ, വി. കമലാക്ഷൻ എന്നിവ൪ സംസാരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.