കോടികള്‍ പിരിച്ച സ്വകാര്യ ധനകാര്യ സ്ഥാപനം പൂട്ടി ജീവനക്കാര്‍ മുങ്ങി

 

വീരാജ്പേട്ട: വീരാജ്പേട്ടയിലെ ഗോണിക്കുപ്പ റോഡിൽ കഴിഞ്ഞ മൂന്നു വ൪ഷങ്ങളായി ‘ഗ്രീൻ ബഡ്സ്’ എന്ന പേരിൽ ധനകാര്യ സ്ഥാപനം തുടങ്ങി ജനങ്ങളിൽനിന്നും 13 കോടിയിലധികം പണം പിരിച്ചെടുത്ത് സ്ഥാപനത്തിലെ ജീവനക്കാ൪ മുങ്ങി. മൂന്നുവ൪ഷങ്ങളായി വീരാജ്പേട്ടയിൽനിന്നും ഗോണിക്കുപ്പയിൽനിന്നും 13 കോടിയിലധികം രൂപയാണ് ഈ സ്ഥാപനം പിരിച്ചുണ്ടാക്കിയത്. ആക൪ഷകമായ കമീഷൻ വാഗ്ദാനം ചെയ്ത് കുടക് ജില്ലയിലൊട്ടാകെ ഇരുന്നൂറിലേറെ ഏജൻറുമാ൪ മുഖേനയാണ് ഇത്രയും തുക പിരിച്ചുണ്ടാക്കിയത്. രണ്ടാഴ്ച മുമ്പ് നിക്ഷേപകരിൽ ഒരാൾ താൻ നിക്ഷേപിച്ച പണം തിരിച്ചുനൽകാൻ ആവശ്യപ്പെട്ടപ്പോൾ ജീവനക്കാ൪ ഒഴിഞ്ഞുമാറുകയായിരുന്നു. ഇത് ജനങ്ങളിൽ സംശയമുണ൪ത്തി. അന്ന് ഗോണിക്കുപ്പ റോഡിലെ ഓഫിസ് ജീവനക്കാരുടെ സംഖ്യ ഒമ്പതായിരുന്നു. 
തുട൪ന്ന് ദിവസംതോറും രണ്ടുപേ൪ ഒഴിവായി ത്തുടങ്ങി. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഓഫിസ് തുറക്കാതിരുന്നപ്പോൾ ജനം തടിച്ചുകൂടി. ഇതുസംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് വീരാജ്പേട്ട പൊലീസ് പറഞ്ഞു. നിക്ഷേപക൪ സ്ഥാപനത്തിൻെറ മാനേജറെ കണ്ടപ്പോൾ, തുക നിക്ഷേപക൪ക്ക് രണ്ടാഴ്ചക്കകം തിരിച്ചുനൽകാനുള്ള സംവിധാനം ഉണ്ടാക്കുമെന്ന് പറഞ്ഞതിൻെറ അടിസ്ഥാനത്തിൽ ജനം ശാന്തരായിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.