മുമ്പ് ഹജ്ജ് ചെയ്തയാള്‍ക്കും ഉപാധികളോടെ തുണ പോകാന്‍ അനുമതി

കൊച്ചി: കേന്ദ്ര ഹജ്ജ് കമ്മിറ്റി നി൪ദേശിച്ച ഉപാധികൾ അംഗീകരിച്ച് ഒരിക്കൽ ഹജ്ജ് ചെയ്ത പുരുഷനെ സ്ത്രീക്ക് തുണ പോകുന്നതിൽ (മെഹ്റം) നിന്ന് തടയരുതെന്ന് ഹൈകോടതി.
2013 മാ൪ച്ച് 21ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറപ്പെടുവിച്ച സ൪ക്കുലറിൻെറ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് പി.ആ൪.രാമചന്ദ്രമേനോൻെറ ഉത്തരവ്. തുണ പോകുന്ന പുരുഷൻ നേരത്തേ ഹജ്ജ് ചെയ്തതിനാൽ തൻെറ അവസരം നിഷേധിച്ചത് ചോദ്യം ചെയ്ത് കോഴിക്കോട് കുന്ദമംഗലം സ്വദേശി വിരുപ്പിൽ ഖദീജയും ഭ൪ത്താവ് മൂസക്കോയയും നൽകിയ ഹരജി തീ൪പ്പാക്കിയാണ് സിംഗിൾബെഞ്ചിൻെറ ഉത്തരവ്.ഭ൪ത്താവോ രക്തബന്ധത്തിലുള്ള പുരുഷനോ തന്നെ തുണ (മെഹ്റം) പോകണമെന്നും ഹജ്ജ് കമ്മിറ്റി വഴി മുമ്പ് ഹജ്ജ് ചെയ്ത ആളാകരുതെന്നുമുള്ള ചട്ടത്തിൽ ചില ഇളവുകൾ അനുവദിച്ചുകൊണ്ടാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി സ൪ക്കുല൪ പുറപ്പെടുവിച്ചിട്ടുള്ളത്.
 സബ്സിഡിയില്ലാതെ മുഴുവൻ യാത്രാചെലവും വഹിക്കുമെങ്കിൽ നേരത്തേ ഹജ്ജ് ചെയ്തയാൾക്കും മെഹ്റം പോകാമെന്നാണ് ചട്ടത്തിൽ തിരു ത്തൽ വരുത്തിയിട്ടുള്ളത്. എഴുപത് വയസ്സിന് മുകളിലുള്ളവ൪ക്ക് മെഹ്റം പോകുന്ന കാര്യത്തിലും ഇത് ബാധകമാണ്. മെഹ്റം പോകാൻ യോഗ്യരായ മറ്റ് പുരുഷൻമാരില്ലാത്ത സാഹചര്യത്തിലാണ് നേരത്തേ ഹജ്ജ് നി൪വഹിച്ചവ൪ക്കും അനുമതി നൽകുന്നത്. എന്നാൽ, യോഗ്യരായ മറ്റാരുമില്ലെന്ന് ബോധ്യപ്പെടുത്തി ഹജ്ജ് കമ്മിറ്റിക്ക് അപേക്ഷക സത്യവാങ്മൂലം നൽകണം. പ്രധാന അപേക്ഷക ഹജ്ജ് യാത്ര റദ്ദാക്കിയാൽ മെഹ്റത്തിൻെറ യാത്രയും റദ്ദാകും. ആദ്യമായി പോകുന്നയാളാണ് മെഹ്റമെങ്കിൽ അദ്ദേഹം യാത്ര റദ്ദാക്കിയാൽ പകരക്കാരനായി മുമ്പ് ഹജ്ജ് നി൪വഹിച്ചയാളെ അനുവദിക്കില്ല. മുമ്പ് ഹജ്ജ് നി൪വഹിച്ച മെഹ്റത്തിൻെറ അപേക്ഷയിൽ ‘ഫുൾ എയ൪ ഫെയ൪’ എന്ന് സീൽ ചെയ്യണമെന്നും സ൪ക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
നിബന്ധനകളിൽ മാറ്റം വരുത്തിയ സ൪ക്കുല൪ ഹജ്ജ് കമ്മിറ്റി ഹൈകോടതിയിൽ സമ൪പ്പിച്ചതിനെ തുട൪ന്നാണ് നിലവിലെ ഹരജിക്കാ൪ക്ക് ഉപാധി പാലിച്ച് മെഹ്റത്തോടൊപ്പം യാത്ര ചെയ്യാമെന്ന് കോടതി ഉത്തരവിട്ടത്. തുണ പോകുന്ന പുരുഷൻ നേരത്തേ ഹജ്ജ് ചെയ്തത് ചൂണ്ടിക്കാട്ടി ഹജ്ജിന്  അവസരം നിഷേധിച്ചെന്ന് കാണിച്ചാണ് ഹരജിക്കാ൪ കോടതിയെ സമീപിച്ചത്.
 മൂന്ന് വ൪ഷം തുട൪ച്ചയായി അപേക്ഷ നൽകിയവ൪ക്ക് നാലാം വ൪ഷം നറുക്കെടുപ്പില്ലാതെ തന്നെ അവസരം നൽകുന്ന നിയമമുണ്ടെങ്കിലും മെഹ്റം പ്രശ്ന ത്തിൻെറ പേരിൽ ഭൂരിപക്ഷം സ്ത്രീക ൾക്കും ഈ ആനുകൂല്യം നഷ്ടപ്പെടുന്നതായി ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു സംബന്ധിച്ച ഒട്ടേറെ ഹരജികൾ വന്നതിനെ തുട൪ന്ന് ചട്ടഭേദഗതിക്ക് കേരള ഹജ്ജ് കമ്മിറ്റി കേന്ദ്രത്തോട് ആവശ്യമുന്നയിച്ചിരുന്നു. ഹരജിക്കാ൪ വ്യവസ്ഥകൾ പാലിച്ചാൽ അവരുടെ അപേക്ഷ പരിഗണിക്കണമെന്ന് കോടതി ഹജ്ജ് കമ്മിറ്റിക്ക് നി൪ദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.