ആലപ്പുഴ: എസ്.എൻ.ഡി.പി, എൻ.എസ്.എസ് നേതാക്കൾക്ക് അവരുടെ അഭിപ്രായം പറയാൻ ആരുടെയും തീട്ടൂരം ആവശ്യമില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തങ്ങളെ ആക്ഷേപിച്ച ഡി.സി.സിയും അതിൻെറ പ്രസിഡൻറ് എ.എ. ഷുക്കൂറും മറുപടി അ൪ഹിക്കാൻ വിധം ഏത് സുൽത്താനാണെന്നും വെള്ളാപ്പള്ളി ചോദിച്ചു. ഡി.സി.സി പ്രമേയത്തോടും കാ൪ ആക്രമണ സംഭവത്തിലുള്ള ആരോപണത്തോടും പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.തന്നെ വ്യക്തിപരമായി ആക്ഷേപിക്കാനും തനിക്കെതിരെ കേസുണ്ടാക്കി മോശമാക്കാനും ശ്രമിച്ചയാളാണ് ഷുക്കൂറെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.