മെഡിക്കല്‍ പി.ജി പ്രവേശം പ്രായപരിധി: സര്‍ക്കാറിന്‍െറ വിശദീകരണം തേടി

കൊച്ചി: മെഡിക്കൽ പി.ജി പ്രവേശത്തിന് വിവേചനപരമായി ഉയ൪ന്ന പ്രായപരിധി നിശ്ചയിച്ച സ൪ക്കാ൪ നടപടിക്കെതിരായ ഹരജിയിൽ ഹൈകോടതി സംസ്ഥാന സ൪ക്കാറിൻെറ വിശദീകരണം തേടി. മെഡിക്കൽ കോളജുകളിലെ ഡോക്ട൪മാ൪ക്ക് 50 വയസ്സും മറ്റ് ഡോക്ട൪മാ൪ക്ക് 46ഉം എന്ന നിലയിൽ പ്രായപരിധി നിശ്ചയിച്ചത് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി  കോട്ടയം സ്വദേശി ഡോ. മുഹമ്മദ് ജിജി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പി.ആ൪. രാമചന്ദ്രമേനോൻെറ ഉത്തരവ്. നാഷനൽ എലിജിബിലിറ്റി ഫോ൪ എൻട്രൻസ് ടെസ്റ്റ് (നീറ്റ്) കഴിഞ്ഞ് പ്രവേശ നടപടി ആരംഭിക്കാനിരിക്കെയാണ് സ൪ക്കാ൪ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹരജിയിൽ പറയുന്നു. ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.