മാധ്യമം വിദ്യ എജുഫെസ്റ്റിന് ഇന്ന് തുടക്കം

 

മലപ്പുറം: ഉന്നതവിദ്യാഭ്യാസ രംഗത്ത് വിജയക്കുതിപ്പിനൊരുങ്ങുന്ന തലമുറക്ക്  ഉപഹാരമായി ‘മാധ്യമം ’ സംഘടിപ്പിക്കുന്ന വിദ്യ എജുഫെസ്റ്റ്  വെള്ളിയാഴ്ച മലപ്പുറം ഹയാത്ത് ടവറിൽ ആരംഭിക്കും.
വൈകീട്ട് നാലിന് മലപ്പുറം നഗരസഭാ ചെയ൪മാൻ കെ.പി. മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്യും. മാധ്യമം ജനറൽ മാനേജ൪ എ.കെ. സിറാജ് അലി അധ്യക്ഷത വഹിക്കും. റസിഡൻറ് മാനേജ൪ വി.സി. മുഹമ്മദ് സലീം ഫെസ്റ്റ് പരിചയപ്പെടുത്തും. ഇൻകെൽ സ്പെഷൽ ഒഫിസ൪ എം.എ. അബ്ദുൽ മജീദ്, അരിസോണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി സി.ഇ.ഒ ആഷിഖ് റഹ്മാൻ, മലപ്പുറം പ്രസ്ക്ളബ് സെക്രട്ടറി ഒ. ഉമറുൽ ഫാറൂഖ് തുടങ്ങിയവ൪ സംസാരിക്കും.  എജുഫെസ്റ്റിൽ മൂന്നു ദിവസവും കരിയ൪ സെമിനാറുകളുണ്ടാവും.  ന്യൂ ജനറേഷൻ കോഴ്സുകളെക്കുറിച്ച് കരിയ൪ ഗൈഡൻസ് കോഴിക്കോട് ജില്ലാ കോഓഡിനേറ്റ൪ കെ. രാജേന്ദ്രൻ സംസാരിക്കും.
ശനിയാഴ്ച ഇഫക്ടീവ് പാരൻറിങ് എന്ന വിഷയത്തിൽ പ്രമുഖ എജ്യുക്കേഷൻ സൈക്കോളജിസ്റ്റ് സുലൈമാൻ മേൽപത്തൂ൪ ക്ളാസെടുക്കും. 
സമാപന ദിവസമായ ഞായറാഴ്ച നോൺ ഫോ൪മൽ കോഴ്സുകളെക്കുറിച്ച്  കാലിക്കറ്റ് വാഴ്സിറ്റി പി.ആ൪.ഒയും കോളമിസ്റ്റുമായ സക്കറിയ ക്ളാസെടുക്കും.  ഫെസ്റ്റിൽ മെഡിക്കൽ-എൻജിനീയറിങ്, മാനേജ്മെൻറ്, ഏവിയേഷൻ പാരാമെഡിക്കൽ രംഗത്തെ പ്രശസ്ത സ്ഥാപനങ്ങളുടെ സ്പോട്ട് അഡ്മിഷൻ സ്റ്റാളുകൾ, കൗൺസലിങ് എന്നിവയുണ്ടാവും.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.