വെള്ളമുണ്ട: പട്ടികവ൪ഗ മന്ത്രിയുടെ മണ്ഡലമായിട്ടും പശുത്തൊഴുത്തിൽ കിടന്നുറങ്ങാൻ വിധിക്കപ്പെട്ട ആദിവാസി കുടുംബത്തിൻെറ ദുരിത ജീവിതം കാണാൻ ആരുമില്ല.
തൊണ്ട൪നാട് പഞ്ചായത്തിലെ കുഞ്ഞോം ആദിവാസി കോളനിയിലെ കുമാരൻ-ലീല ദമ്പതികളുടെ കുടുംബമാണ് കിടന്നുറങ്ങാൻ വീടില്ലാത്തതിനാൽ ഒരു വ൪ഷത്തിലധികമായി പശുത്തൊഴുത്തിനകത്ത് മറച്ചുണ്ടാക്കിയ ഇടത്തിൽ ദുരിത ജീവിതം നയിക്കുന്നത്.
സ്വന്തമായി വീടില്ലാത്ത ഈ കുടുംബത്തെ അധികൃത൪ കാലങ്ങളായി അവഗണിക്കുന്ന വാ൪ത്ത കഴിഞ്ഞ വ൪ഷം ‘മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു. ഇതേ തുട൪ന്ന് പഞ്ചായത്ത് ഭരണ സമിതി ഇടപെട്ട് വീടനുവദിച്ചു. എന്നാൽ, വീടുപണി കരാറെടുത്തയാൾ പണി പാതിയിൽ നി൪ത്തി മുങ്ങുകയായിരുന്നു. ഒരു വ൪ഷത്തോളമായി ചുമരിലൊതുങ്ങിയ പണി ഇപ്പോൾ പൂ൪ണമായും നിലച്ചു.
ഫണ്ടനുവദിച്ചു കിട്ടിയിട്ടും പശുത്തൊഴുത്തിൽ നിന്നും മോചനമില്ലാതെ കഴിയുന്ന കുടുംബം വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മിക്കടക്കം പരാതി നൽകിയിട്ടുണ്ടെങ്കിലും ആരും തിരിഞ്ഞുനോക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.