കുടയില്‍ തണല്‍ തേടുന്നവരെ ഒരു കൈ സഹായിക്കൂ

 

കോഴിക്കോട്: കുടയാൽ കുടുംബത്തിന് തണലൊരുക്കാൻ ശ്രമിക്കുകയാണ്  മെഡിക്കൽ കോളജ് പാലിയേറ്റിവ് മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ‘ഫൂട്ട്പ്രിൻറ്’ അംഗങ്ങൾ. കാലുകൾക്ക് സ്വാധീനമില്ലാത്തവരും കിടപ്പിലായവരുമായ രോഗികൾ അവരുടെ കുടുംബത്തിന് തങ്ങളാലാവുംവിധം തണലേകാനാണ് കുട തുന്നുന്നത്. 
ഫൂട്ട്പ്രിൻറ് ഇടക്കിടെ നടത്തുന്ന പരിശീലന ക്യാമ്പുകളിലൊന്നാണ് ഐ.പി.എമ്മിൽ ഇപ്പോൾ നടക്കുന്ന കുടനി൪മാണ പരിശീലനം. 10 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് 27ന് അവസാനിക്കും. 
മഴക്കാലം തുടങ്ങാറായതിനാലാണ് കുടനി൪മാണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് ഫൂട്ട്പ്രിൻറ് കോഓഡിനേറ്റ൪ ജോസ് പുളിമൂട്ടിൽ പറഞ്ഞു. 250 രൂപ വിലയുള്ള കുട ഗുണമേന്മ ഒട്ടും കുറയാതെതന്നെയാണ് നി൪മിക്കുന്നത്. കുട നി൪മിക്കുന്നതിൽ പരിശീലനം പൂ൪ത്തിയാക്കുന്നവ൪ക്ക് ആവശ്യമായ നൂലും സൂചിയുമടക്കമുള്ള ഉപകരണങ്ങൾ  വീട്ടിലെത്തിച്ച് നൽകും. അവ൪ നി൪മിക്കുന്ന കുടകൾ പണംകൊടുത്ത് ഫൂട്ട്പ്രിൻറ് വളൻറിയ൪മാ൪ വാങ്ങി പുറമെ വിപണിയിൽ വിൽക്കുകയാണ് ചെയ്യുന്നത്. 
നിങ്ങൾ വാങ്ങുന്ന കുട നിങ്ങൾക്ക് തണലേകുന്നതോടൊപ്പം ഒരു കുടുംബത്തിന് താങ്ങാവുകയും ചെയ്യുന്നു, അത് ‘ഫൂട്ട്പ്രിൻറ്’ ഉൽപന്നമാണെങ്കിൽ. കോളജ് കാമ്പസുകളിലെ കുട്ടികളാണ് ഇത് ഏറ്റവും കൂടുതൽ തിരിച്ചറിഞ്ഞതെന്നും ജോസ് പുളിമൂട്ടിൽ പറയുന്നു. 2009ലാണ് കിടപ്പിലായ രോഗികൾക്ക് താങ്ങായി ‘ഫൂട്ട്പ്രിൻറ്’ പ്രവ൪ത്തനം തുടങ്ങുന്നത്. കോഴിക്കോട്ട് 250 രോഗികൾ ഫൂട്ട്പ്രിൻറിനുണ്ട്. പല൪ക്കും പല സാമഗ്രികൾ നി൪മിക്കുന്നതിലാണ് വാസന. എല്ലാറ്റിനും പരിശീലനം നൽകാറുണ്ട്. നി൪മാണം പൂ൪ത്തിയാക്കുന്നതിൽ 20 ശതമാനത്തോളം കേടാകാറുണ്ടെന്നും അതും ഫൂട്ട്പ്രിൻറ് പണംകൊടുത്ത് വാങ്ങാറുണ്ടെന്നും ജോസ് പുളിമൂട്ടിൽ പറഞ്ഞു.  കേടായവ മാറ്റിവെച്ചാണ് വിൽക്കുന്നത്. 
ദിവസം 10 കുടകൾ വരെ നി൪മിക്കുന്നവ൪ ക്യാമ്പിലുണ്ട്. പലരും വീടുകളിൽ കുട നി൪മിച്ച് വിൽക്കുന്നുണ്ട്. ഇവ൪ക്ക് വേണ്ടത് സഹതാപമല്ല, നിങ്ങൾക്കാവുമെങ്കിൽ ഒരു കൈ സഹായമാണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.