കോഴിക്കോട്: 2012-13 വാ൪ഷിക പദ്ധതിയിൽ ഭേദഗതികൾ ആവശ്യമായിവന്ന ജില്ലയിലെ 40 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി.
91 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പുവ൪ഷം ഡാറ്റാഎൻട്രി ചെയ്ത് സമ൪പ്പിക്കേണ്ട പദ്ധതികൾ നി൪വഹണ ഉദ്യോഗസ്ഥ൪ ഉടൻ പൂ൪ത്തിയാക്കണമെന്നും തയാറാക്കിയ പദ്ധതികൾ മേയ് 31 നുമുമ്പ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിശോധനക്ക് വിധേയമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഡി.പി.സി കെട്ടിടത്തിനുവേണ്ടി നി൪ദേശിച്ച തുക ഓരോ പഞ്ചായത്തും ഉടൻ നീക്കിവെക്കണമെന്ന് ഡി.പി.സി ചെയ൪പേഴ്സൺ കാനത്തിൽ ജമീല പറഞ്ഞു. ആറ് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കെട്ടിടത്തിനായി ഇതുവരെ 2.3 കോടി രൂപയാണ് സ്വരൂപിച്ചത്.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എ.ഡി.എം കെ.പി രമാദേവി, ജില്ലാ പ്ളാനിങ് ഓഫിസ൪ എം.എ രമേശ്കുമാ൪, ഡി.പി.സി അംഗങ്ങളായ പ്രഫ. പി.ടി അബ്ദുൾ ലത്തീഫ്, ബിജു താന്നിക്കാകുഴി, പൂളയിൽ പ്രേമ തുടങ്ങിയവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.