ഉത്തരവിന് പുല്ലുവില; കുത്തിയതോട്ടില്‍ വയല്‍ നികത്തുന്നു

 

അരൂ൪: ആലപ്പുഴ ആ൪.ഡി.ഒ സ്റ്റോപ് മെമ്മോ നൽകിയിട്ടും നിലങ്ങളും നീ൪ത്തടങ്ങളും നികത്തുന്നത് തുടരുന്നു. കുത്തിയതോട് പഞ്ചായത്ത് ഒമ്പതാം വാ൪ഡ് എൻ.സി.സി കവല -റെയിൽവേ സ്റ്റേഷൻ റോഡരികിലെ പൂപ്പള്ളി പ്രദേശത്തെ ഏക്കറുകണക്കിന് വയലുകളും നീ൪ത്തടങ്ങളുമാണ് പൂഴിയടിച്ച് നികത്തുന്നത്. 
രണ്ടാഴ്ചമുമ്പ് നികത്തൽ ആരംഭിച്ചപ്പോൾ തന്നെ റവന്യൂ അധികൃത൪ക്ക് നാട്ടുകാ൪ പരാതി നൽകിയിരുന്നു. ഇതത്തേുട൪ന്ന് ആ൪.ഡി.ഒ സ്റ്റോപ് മെമ്മോയും നൽകി. എന്നാൽ, ഇതൊന്നും വകവെക്കാതെ നിലംനികത്തൽ തുടരുകയാണ്.
പ്രദേശത്ത് രണ്ട് പീലിങ് ഷെഡുകൾ പ്രവ൪ത്തിക്കുന്നുണ്ട്. ഇവിടത്തെ മലിനജലം ഒഴുക്കുന്നത് തണ്ണീ൪ത്തടങ്ങളിലാണ്. 
ഒറ്റമഴയിൽ തന്നെ വെള്ളക്കെട്ട് രൂപപ്പെടുന്ന പ്രദേശമാണിത്. നീ൪ച്ചാലുകളും നിലങ്ങളും ഇല്ലാതാകുന്നത് വെള്ളക്കെട്ട് രൂക്ഷമാക്കുമെന്ന് നാട്ടുകാ൪ പറയുന്നു.നിലംനികത്തൽ ആരംഭിച്ചപ്പോൾ വിവിധ രാഷ്ട്രീയ സംഘടനകൾ തടസ്സവുമായി എത്തിയെങ്കിലും മാഫിയയുടെ സ്വാധീനത്തിൽ നിശബ്ദരാകുകയായിരുന്നു. ഇപ്പോൾ പ്രദേശവാസികൾ മാത്രമാണ് നിലംനികത്തലിനെതിരെ പ്രതിഷേധവുമായി രംഗത്തുള്ളത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.