തിരുവനന്തപുരം: ആകസ്മികമായി ഉണ്ടാകുന്ന ഹൃദ്രോഗത്തെ തുട൪ന്നുള്ള ചികിത്സക്ക് രോഗികൾക്ക് ആശ്വാസമാകുന്ന ‘ഹെൽത്തി ഹാ൪ട്ട് ഫോ൪ ഓൾ’ പദ്ധതിക്ക് തിരുവനന്തപുരം കിംസിൽ തുടക്കമായി. രോഗികൾക്ക് താങ്ങാവുന്ന രീതിയിൽ ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയിൽ സ്റ്റെൻഡുകൾക്കും പേയ്സ്മേക്കറുകൾക്കുമുള്ള തുക ഗഡുക്കളായി നൽകാനുള്ള അവസരം രോഗികൾക്ക് ലഭിക്കും. കിംസ് ആശുപത്രിയിൽ നടന്ന രണ്ട് ദിവസത്തെ ക്ളിനിക്കൽ കാ൪ഡിയോളജി ദേശീയ സെമിനാറിൽ പദ്ധതിയുടെ ഉദ്ഘാടനം ആശുപത്രി വൈസ് ചെയ൪മാൻ പ്രഫ. ജി. വിജയരാഘവൻ മെട്രോനിക് ഇന്ത്യയുടെ സ൪വീസ് ഇന്നവേഷൻ ലീഡ൪ ലാവ് അഗ൪വാളിൻെറ സാന്നിധ്യത്തിൽ നി൪വഹിച്ചു. വിവരങ്ങൾക്ക് ഫോൺ: 8943959731
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.