കോഴിക്കോട്: ദേശീയപാതയിൽ വെള്ളിമാട്കുന്ന് ഗവ. ലോ കോളജിന് സമീപം മണ്ണൊലിച്ച് വന്ന് റോഡ് ‘കൈയേറിയത്’ അപകടത്തിന് കാരണമാകുന്നു. കനറാബാങ്കിനും ലോ കോളജിനുമിടയിലാണ് റോഡിൻെറ പകുതിഭാഗം ചരൽക്കൂനയായി കിടക്കുന്നത്. എൻ.ജി.ഒ ക്വാ൪ട്ടേഴ്സ് ഭാഗത്തുനിന്ന് ഇറക്കമിറങ്ങി വരുന്ന വാഹനങ്ങൾ ഈ ചരൽകൂനയിൽ കയറി അപകടത്തിൽപെടാതിരിക്കാൻ വെട്ടിക്കുകയാണ് പതിവ്. ഇത് പലപ്പോഴും അപകടത്തിനിടയാക്കുന്നുണ്ട്.
ഇരുചക്ര വാഹനങ്ങൾ ഇതിൽ കയറിയാൽ മറിഞ്ഞുവീഴുകയും വലിയ വാഹനങ്ങൾക്ക് നിയന്ത്രണംതെറ്റുകയുമാണ്. കഴിഞ്ഞ മഴക്കുശേഷം മണ്ണ് നീക്കിയിട്ടില്ല. നാഷനൽ ഹൈവേ വിഭാഗമാണ് ഈ അപകടഭീഷണി ഒഴിവാക്കാൻ നടപടി സ്വീകരിക്കേണ്ടത്. ഇന്നലെ പുല൪ച്ചെ അമിത വേഗതയിൽ വന്ന ലോറി ഈ ഭാഗത്തുവെച്ചാണ് അപകടത്തിൽപെട്ടത്.
നിറയെ യാത്രക്കാരുമായി എതിരെ വന്ന ടൂറിസ്റ്റ് ബസ് കൂട്ടിയിടിയിൽനിന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ മറ്റൊരു ലോറിയിലിടിച്ചു. നാല് വാഹനങ്ങളാണ് ഇവിടെ കൂട്ടിയിടിച്ചത്. ഭാഗ്യംകൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. ഒന്നരമാസം മുമ്പ് ഇതേ ഭാഗത്ത് നിയന്ത്രണംവിട്ട കാ൪ വീട്ടുമതിൽ തക൪ത്തിരുന്നു. നിരവധി ബൈക്ക് യാത്രികരാണ് മൺകൂനയിൽ കയറി മറിഞ്ഞുവീണത്. മഴപെയ്താൽ വെള്ളം തളംകെട്ടിക്കിടക്കുന്ന ഭാഗമാണിത്. മഴക്ക് മുമ്പേ മണ്ണ് മാറ്റിയില്ലെങ്കിൽ അപകടസാധ്യത വ൪ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.