മലബാര്‍ സിമന്‍റ്സ്: ജനകീയ ആക്ഷന്‍ കൗണ്‍സില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി

 

പാലക്കാട്: സംസ്ഥാനത്തെ അഴിമതിയുടെ തുടക്കം നിയമസഭയിലാണെന്ന് പി.യു.സി.എൽ സംസ്ഥാന പ്രസിഡൻറ് അഡ്വ. പി. ചന്ദ്രശേഖരൻ. മലബാ൪ സിമൻറ്സ് മുൻ കമ്പനി സെക്രട്ടറി വി. ശശീന്ദ്രൻെറയും മക്കളുടേയും മരണകാരണവും മലബാ൪ സിമൻറ്സിലെ അഴിമതിയും സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷൻ കൗൺസിൽ നടത്തിയ പാലക്കാട് കലക്ടറേറ്റ് മാ൪ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കാ൪ നിയമസഭയിലുണ്ടാവുമ്പോൾ അഴിമതിക്കെതിരെ സത്യസന്ധമായി നടപടിയെടുക്കാൻ കഴിയില്ല. ബസിടിച്ച് മരിച്ച സതീന്ദ്രകുമാറിൻെറ ദുരൂഹമരണവും സി.ബി.ഐ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആക്ഷൻ കൗൺസിൽ ചെയ൪മാൻ ഡോ. പി.എസ്. പണിക്ക൪ അധ്യക്ഷത വഹിച്ചു. ശശീന്ദ്രൻെറ പിതാവ് വേലായുധൻ മാസ്റ്റ൪, സഹോദരൻ ഡോ. വി. സനൽകുമാ൪, എം. ബാലമുരളി, വേണുഗോപാൽ, ഉണ്ണികൃഷ്ണൻ, ജോയി കൈതാരത്ത്, ഡോ. എം.എൻ. അനുവറുദ്ദീൻ, പി.വി. വിജയരാഘവൻ, പാണ്ടിയോട് പ്രഭാകരൻ, അഡ്വ. ജി. ഷാജി, പി.എം. രവീന്ദ്രൻ, എ. സാദിഖ്, കെ.എ. രാമകൃഷ്ണൻ, വി.വി. സുലൈമാൻ, എ. രാജഗോപി എന്നിവ൪ സംസാരിച്ചു. മാ൪ച്ചിന് എം. മണികണ്ഠൻ, വിശ്വനാഥൻ, ഷിബു, ചന്ദ്രൻ എന്നിവ൪ നേതൃത്വം നൽകി. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.