പാലക്കാട്: യു.ഡി.എഫ് സ൪ക്കാ൪ അധികാരമേറ്റശേഷം രണ്ട് വ൪ഷത്തിൽ അന൪ട്ട് ജില്ലയിൽ വിവിധ പദ്ധതികൾ നടപ്പാക്കി. പുക ശല്യമില്ലാത്തതും വിറക് ലാഭിക്കാവുന്നതുമായ മെച്ചപ്പെട്ട വിറകടുപ്പുകൾ സ്ഥാപിക്കുന്നതിന് 68.19 ലക്ഷം രൂപ വിനിയോഗിച്ചു. സ൪ക്കാ൪-എയ്ഡഡ് സ്കൂളുകൾക്കും അംഗണവാടികൾക്കും കമ്യൂണിറ്റി അടുപ്പുകൾ നി൪മിക്കുന്നതിന് 7.5 ലക്ഷം രൂപ ധനസഹായം നൽകി.
338 ബയോഗ്യാസ് പ്ളാൻറ് നി൪മിച്ചതിന് 30.79 ലക്ഷം രൂപയും സോളാ൪ വാട്ട൪ ഹീറ്റ൪ സ്ഥാപിച്ചതിന് 12 ലക്ഷം രൂപയും സബ്സിഡിയായി നൽകി. ബയോഗ്യാസ് പ്ളാൻറ് സ്ഥാപിച്ചതിലൂടെ പ്രതിവ൪ഷം ഏകദേശം 2,300 സിലിണ്ട൪ എൽ.പി. ജിക്ക് തുല്യമായ പാചകവാതകം ഉൽപാദിപിക്കാനും 1000 ടൺ ജൈവ മാലിന്യങ്ങൾ സംസ്കരിക്കാനും കഴിഞ്ഞു. സോളാ൪ വൈദ്യുതി പ്ളാൻറ് സ്ഥാപിച്ചതിന് രണ്ട് സ്ഥാപനങ്ങൾക്ക് 10.46 ലക്ഷം രൂപ സബ്സിഡി നൽകി.
കാറ്റിൻെറ ലഭ്യത പഠിക്കാൻ കഞ്ചിക്കോട്, മലമ്പുഴ എന്നിവിടങ്ങളിൽ 13 ലക്ഷം രൂപ വീതം ചെലവഴിച്ച് വിൻഡ് മോണിറ്ററിങ് സ്റ്റേഷൻ സ്ഥാപിച്ചു. കേന്ദ്രസ൪ക്കാ൪ സ്ഥാപനമായ ചെന്നൈയിലെ സെൻറ൪ ഫോ൪ വിൻഡ് എന൪ജി ടെക്നോളജിയുമായി സഹകരിച്ചാണ് പഠന പ്രവ൪ത്തനം. ഒരു കിലോ വാട്ട് ശേഷിയുളള റൂഫ് ടോപ്പ് സോളാ൪ വൈദ്യുതി പ്ളാൻറുകൾ സ്ഥാപിക്കുന്ന പദ്ധതി പ്രവ൪ത്തനം ആരംഭിച്ചു. ഇതിൽ 667 പേ൪ രജിസ്റ്റ൪ ചെയ്തിട്ടുണ്ട്. പ്രതിദിനം ഏകദേശം നാല് യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ളാൻറിന് 92,262 രൂപ കേന്ദ്ര സംസ്ഥാന സ൪ക്കാറുകളുടെ സഹായമായി ലഭിക്കും.
വൈദ്യുതി കണക്ഷൻ ലഭിക്കാത്ത വികലാംഗരായവ൪ക്ക് സൗജന്യമായി സോളാ൪ റാന്തൽ നൽകുന്നതിനുള്ള അപേക്ഷ അനെ൪ട്ടിൻെറ ജില്ലാ ഓഫിസിൽ സ്വീകരിക്കും. ജില്ലയിൽ 350 സോളാ൪ റാന്തലുകളാണ് ഈ പദ്ധതിയിൽ വിതരണം ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.